എസ്.കെ.എസ്.എസ്.എഫ് കുടക് ജില്ലാ സമ്മേളനം ഇന്ന്
വിരാജ്‌പേട്ട: മദീന പാഷന്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കുടക് ജില്ലാ സമ്മേളനം ഇന്നു വിരാജ്‌പേട്ടയില്‍ നടക്കും. രാവിലെ ഒന്‍പതിന് പി.കെ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും. ആദ്യ സെഷന്‍ കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് ഫൈസി അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ്, ചരിത്രം പ്രയാണം എന്ന വിഷയം സത്താര്‍ പന്തല്ലൂര്‍ അവതരിപ്പിക്കും. ഉച്ചയ്ക്കു രണ്ടിന് രണ്ടാംസെഷന്‍ അസ്‌ലം ഫൈസി ബംഗളൂരു ഉദ്ഘാടനം ചെയ്യും. ആരിഫ് ഫൈസി അധ്യക്ഷനാകും. ഇത്തിബാഉ റസൂല്‍ എന്ന വിഷയത്തില്‍ ആസിഫ് ദാരിമി പുളിക്കല്‍ അവതരണം നടത്തും.
വൈകുന്നേരം അഞ്ചിന് കുടക് ജില്ലാ ഖാസി പൂക്കളം അബ്ദുല്ല മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ സമാപനസമ്മേളനം. സമസ്ത വിദ്യഭ്യാസബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സമാപന ദിക്‌റ് ദുആ മജ്‌ലിസിനു എം.എം അബ്ദുല്ല ഫൈസി നേതൃത്വം നല്‍കും. കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവ്, മന്ത്രിമാരായ എം.ആര്‍ സീതാറാം, യു.ടി ഖാദര്‍, പി.എം കാസിം മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, അനീസ് കൗസരി, തംലീഖ് ദാരിമി, സയ്യിദ് വി.പി.എസ് മുത്തുക്കോയ തങ്ങള്‍, കെ.എം ഇബ്രാഹിം ഹാജി, എസ്.എച്ച് മൊയ്‌നുദീന്‍, കലക്ടര്‍ ഡിസോജ, എസ്.പി രാജേന്ദ്രപ്രസാദ്, കൂതംണ്ട സച്ചിന്‍ കുട്ടയ്യ, കെ. ഉസ്മാന്‍ ഹാജി സിദ്ധാപുരം, കെ.എ യാഅ്ഖൂബ് ബജഗുണ്ടി, പി.ബി ഇസ്മാഈല്‍ മുസ്‌ലിയാര്‍, കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സി.പി.എം ബഷീര്‍ ഹാജി, വൈ.എം ഉമര്‍ ഫൈസി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."