ലീഗ് പ്രവര്‍ത്തന രേഖയ്ക്ക് അംഗീകാരം
കണ്ണൂര്‍: ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ രൂപത്തില്‍ പാര്‍ട്ടിയെ പുനസംവിധാനിക്കുന്നതിനും 2020 ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന 29 ഇന കര്‍മപരിപാടികള്‍ക്ക് മുസ്‌ലിംലീഗ് ജില്ലാ എക്‌സിക്യുട്ടിവ് ക്യാംപ് രൂപം നല്‍കി. വിഷന്‍ 2020 എന്ന പേരിലുള്ള പ്രവര്‍ത്തന രൂപരേഖ നടപ്പാക്കുന്നതിന് വിവിധ ഉപസമിതികളെയും തിരഞ്ഞെടുത്തു.
പഞ്ചായത്ത് തലങ്ങളില്‍ 20 മുതല്‍ ജൂണ്‍ 10 വരെയുള്ള കാലയളവില്‍ വിപുലമായ റമദാന്‍ സംഗമങ്ങളും മാനവിക സാഹോദര്യവും സഹവര്‍ത്തിത്വവും വിളംബരം ചെയ്യുന്നതിന് വേണ്ടി മാനവ സൗഹൃദ സദസും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, ജില്ലാ ജന. സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, ട്രഷറര്‍ വി.പി വമ്പന്‍, ടി.പി.വി കാസിം, എസ്. മുഹമ്മദ്, പി.വി സൈനുദ്ദീന്‍, ടി.എ തങ്ങള്‍, എന്‍.എ അബൂബക്കര്‍, ഇബ്രാഹിം മുണ്ടേരി, കെ.വി.എം അലി, കെ.ടി സഹദുല്ല, കെ.എ ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, എം.പി.എ റഹീം സംസാരിച്ചു.
റമദാനില്‍ വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും റമദാന്റെ പവിത്രത കളങ്കപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയകളുടെ തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനും പ്രവര്‍ത്തകരോട് യോഗം ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."