കുടുംബശ്രീ മിഷനിലെ ക്രമക്കേട്; ഗവേണിങ് ബോഡി പരിശോധനക്കെത്തി
പാലക്കാട്: അട്ടപ്പാടി കുടുംബശ്രീമിഷന് പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകളുണ്ടെന്ന പരാതികളെ കുറിച്ച് അന്വേഷിക്കാന്‍ മിഷന് ഗവേണിങ് ബോഡി അംഗങ്ങള്‍ അട്ടപ്പാടിയിലെത്തി. മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയായതിനു പുറകേയാണ് മിഷന് ഗവേണിങ് ബോഡി അംഗങ്ങള്‍ അന്വേഷണത്തിനായി എത്തിയത്.
ഇതോടെ മിഷനില്‍ നടന്ന അഴിമതികള്ക്കെതിരേയുള്ള നടപടികള്‍ക്ക് വേഗത കൂടുമെന്ന സൂചനയാണ് ലഭിക്കുന്നത്. സംസ്ഥാന കുടുംബശ്രീ ഗവേണിങ് ബോഡി അംഗങ്ങളായ ഡോ. ടി.എന്‍ സീമ, സി.എസ് സുജാത, പുഷ്പജ എന്നിവരാണ് അഗളിയിലെ ഓഫിസിലെത്തി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.
കമ്യൂണിറ്റി കിച്ചന് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി സംഘം ഷോളയൂര്‍, സമ്പാര്‍കോട് ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇനിയും അട്ടപ്പാടിയില്‍ വരുമെന്നും കൂടുതല്‍ ഊരുകള്‍ സന്ദര്‍ശിക്കുമെന്നും സംഘാംഗങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."