HOME
DETAILS

കരുതിവയ്ക്കാം ജീവന്റെ തുള്ളികള്‍ നാളേക്കായ്

  
backup
March 19 2017 | 00:03 AM

1252636698-3

ആവശ്യത്തിനുള്ള കുടിവെള്ളം പോലും ലഭിക്കാതെയാണ് ഇത്തവണ കേരളത്തില്‍ കാലവര്‍ഷം അവസാനിച്ചത്. പ്രതിവര്‍ഷം 3100 മില്ലി മീറ്റര്‍ മഴ ലഭിക്കുന്നിടത്ത് കഴിഞ്ഞവര്‍ഷം 1860 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ലഭിക്കേണ്ട മഴയില്‍ 42 ശതമാനത്തിന്റെ കുറവ്. തുലാവര്‍ഷത്തില്‍ 72 ശതമാനമാണ് കുറവുണ്ടായത്. 250 മില്ലി മീറ്റര്‍ കിട്ടേണ്ടിടത്ത് 70 മില്ലി മീറ്റര്‍ മാത്രം.


കുടിവെള്ള ലഭ്യതയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തി സംസ്ഥാനത്തെ നദികളിലെ നീരൊഴുക്കില്‍ വര്‍ഷംപ്രതി ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. 1970 മുതല്‍ സംസ്ഥാനത്തെ പുഴകളിലെ നീരൊഴുക്ക് സംബന്ധിച്ച് കേന്ദ്രജലവിഭവ വകുപ്പ്, സംസ്ഥാന ജലവിഭവ വകുപ്പും ജലസേചന വകുപ്പും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 20 നദികളില്‍ നടത്തിയ പഠനത്തില്‍ എല്ലാത്തിലും അപകടമാം വിധം നീരൊഴുക്ക് കുറഞ്ഞതായാണ് കണ്ടെത്തല്‍.


വേനല്‍ കാലം, മഴക്കാലം, വാര്‍ഷികം എന്നിങ്ങനെ മൂന്നു തരത്തില്‍ നടത്തിയ പഠനത്തില്‍ കരിങ്ങോട്ടു പുഴ, ചാലിയാര്‍ പുഴ, ഭാരതപുഴ, ഭവാനി പുഴ, കറവന്നൂര്‍, മൂവാറ്റു പു, പമ്പ, കല്ലട, ഇത്തിക്കര എന്നീ ഒന്‍പത് നദികളില്‍ ആശങ്കാജനകമായ രീതിയില്‍ വെള്ളം കുറയുന്നതായി കണ്ടെത്തി. പത്തു വര്‍ഷത്തിനിടെ നാല്‍പത് ശതമാനത്തോളമാണ് നീരൊഴുക്കില്‍ വന്ന കുറവ്.


വരള്‍ച്ചയില്‍ നീരൊഴുക്ക് നിലച്ചതോടെ സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും ഫെബ്രുവരിയില്‍ ജലവിതാനം സംഭരണ ശേഷിയുടെ പകുതിയില്‍ താഴെയെത്തി. പ്രധാനപ്പെട്ട അണക്കെട്ടുകളിലെല്ലാം കൂടി 40 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞമാസത്തെ കണക്കനുസരിച്ച് പമ്പ, ആനിയിറങ്കല്‍, പൊന്‍മുടി, ചെങ്കുളം എന്നീ ജലാശയങ്ങളില്‍ സംഭരണശേഷിയുടെ 50 ശതമാനത്തില്‍ താഴെയാണ് ജലനിരപ്പ്. ഇടുക്കി അണക്കെട്ടില്‍ 2335.58 അടിയാണ് രേഖപ്പെടുത്തപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 2356.10 അടിയോളമുണ്ടായിരുന്നു. അതിനെ അപേക്ഷിച്ച് ജലനിരപ്പ് 21 അടി താഴെയാണ്.


ജലവിതാനം താഴ്ന്ന് അണക്കെട്ടുകള്‍ വറുതിയിലായതോടെ കുടിവെള്ളത്തിന് പുറമെ വൈദ്യുതി മേഖലയിലും കേരളം അതിരൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. ആഗോള അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ചിറാപൂഞ്ചി കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ മഴലഭ്യത അനുഭവപ്പെട്ടിരുന്നത് ലക്കിടിയിലായിരുന്നു. എന്നാല്‍, ഈ റെക്കോഡുകളെല്ലാം ഗതകാലസ്മരണകള്‍ മാത്രം. ചിറാപൂഞ്ചിയില്‍ ഇന്ന് മഴ ലഭിക്കുന്നത് ശരാശരി 248 ഇഞ്ച് മാത്രമാണ്. 1860 - 61കാലത്ത് 1041 ഇഞ്ച് ആയിരുന്നു.


വ്യാപകമായ വനനശീകരണം, അമിതമായ കരിങ്കല്‍-ചെങ്കല്‍ മണല്‍ ഖനനം, ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് കുത്തക കമ്പനികള്‍ നടത്തുന്ന അതിക്രൂരമായ വിക്രിയകള്‍, എല്ലാറ്റിനും പുറമെ പര്‍വതനിരകള്‍ സമതലങ്ങളാക്കിയും വയലുകള്‍ നിരത്തിയും ഭൂമിക്ക് മേല്‍ മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരവിനോദങ്ങളുമാണ് മഴയുടെ അളവിനെ കാര്യമായി ബാധിച്ചത്. വിസ്മൃതിയിലാണ്ടുപോയ മെസൊപ്പൊട്ടോമിയന്‍ സംസ്‌കാരവും ലോകത്തിന്റെ മുന്നില്‍ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പര്യായമായ സോമാലിയയുടെ പ്രതാപ ഭൂതകാലവും ക്രൂരമായ പ്രകൃതിചൂഷണങ്ങളുടെ ഭീകരമായ അനന്തരഫലങ്ങളാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്.


ലോകത്തെ ആദ്യമായി കനാല്‍ സമ്പ്രദായത്തിലൂടെ കാര്‍ഷികമേഖലയെ വിപുലപ്പെടുത്തിയവരായിരുന്നിട്ടും മെസൊപ്പൊട്ടേമിയന്‍ ജനതയ്ക്കുണ്ടായ ദുരന്തം പ്രകൃതിചൂഷണത്തിന്റെ പരിണിത ഫലങ്ങളായിരുന്നു. മണ്‍ തിട്ടകള്‍ കൊണ്ട് കനാലുകള്‍ നിര്‍മിച്ച് ജലസേചനം നടത്തി. കാര്‍ഷിക മേഖലയില്‍ വിപ്ലവാത്മകമുന്നേറ്റം നടത്തിയ മെസൊപ്പൊട്ടേമിയക്കാര്‍ കൃഷിസ്ഥലം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൊട്ടടുത്ത കുന്നുകളിലെ മരങ്ങള്‍ വ്യാപകമായി മുറിച്ചതോടെയാണ് അവരുടെ ദുരന്തം ആരംഭിക്കുന്നത്. ക്രമാതീതമായി മരങ്ങള്‍ മുറിച്ച് തുടങ്ങിയതോടെ തൊട്ടടുത്ത വര്‍ഷകാലത്ത് കുന്നില്‍നിന്ന് ഒലിച്ചിറങ്ങിയ മഴവെള്ളം കുത്തിയൊലിച്ച് ഒരു പുനരുദ്ധാരണം സാധിക്കാത്ത നിലയില്‍ ഇവരുടെ കനാലുകള്‍ തകര്‍ക്കപ്പെട്ടു. പിന്നീടൊരിക്കലും പഴയ കൃഷി സമൃദിയിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ ആ സംസ്‌കാരം തന്നെ ചരിത്രത്തിന്റെ ഭാഗമായി.
ഒരുകാലത്ത് സോമാലിയയുടെ പല ഭാഗങ്ങളും സമൃദവും ഫലഭൂയിഷ്ടവുമായ കൃഷിയിടങ്ങളാല്‍ ഹരിതാഭമായിരുന്നു. നൂതന വികസനാഗമനത്തോടെ ജനം കൃഷി ഉപേക്ഷിച്ചു.വയലുകള്‍ നികത്തി. മരം വെട്ടി കരിയാക്കി വിദേശത്തേക്കയക്കാന്‍ തുടങ്ങിയതോടെ കാല്‍ നൂറ്റാണ്ട് കൊണ്ട് വനമേഖലയെല്ലാം തരിശായി. കാടും വയലും മലയും മാറിയതോടെ കാലാവസ്ഥയും മാറി. വരള്‍ച്ചയ്ക്കും ജലക്ഷാമത്തിനും നിലം പാകമായി. ഇന്ന് ഭക്ഷണത്തിനായി നീണ്ടുനില്‍ക്കുന്ന ക്യൂ, പട്ടിണിയുടെ പേക്കോലങ്ങളാകുന്ന ബാല്യങ്ങള്‍ ഇവയാണ് ലോകത്തിന് മുന്‍പില്‍ സോമാലിയയുടെ മുഖം.


മനുഷ്യന്റെ സ്വയം കൃതാനര്‍ഥങ്ങള്‍ മൂലമാണ് കരയിലും കടലിലും വിനാശം പ്രകടമായിരിക്കുന്നത്. തങ്ങളുടെ ചില ചെയ്തികളുടെ ഫലം അവര്‍ക്കാസ്വദിക്കാനത്രെ അത്. ഒരു വേള അവന്‍ മടങ്ങിയേക്കാമല്ലോ(വി.ഖു) എന്ന പ്രപഞ്ചനാഥന്റെ വചനങ്ങള്‍ ഉപരിസൂചിത പ്രവര്‍ത്തനങ്ങളിലേക്കും അനുഭവങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
അനന്തരഫലങ്ങളില്‍ നിന്ന് പാഠം ഗ്രഹിച്ച് ദുര്‍പ്രവര്‍ത്തനങ്ങളില്‍ നിന്നു മുക്തി നേടി അവര്‍ മടങ്ങിയേക്കാമെന്നും ജഗനിയന്താവ് പ്രത്യാശിക്കുന്നു. മരങ്ങള്‍ നട്ടുപിടിപ്പിച്ചും മഴക്കുഴികള്‍ നിര്‍മിച്ചും ജല സംഭരണികള്‍ സ്ഥാപിച്ചും കാര്‍ഷികമേഖലയിലെ വളര്‍ച്ചയെ വിപുലപ്പെടുത്തിയും ഒരു മടക്കത്തിന് നാം തയ്യാറാകേണ്ടതുണ്ട്. അന്താരാഷ്ട്രജല ദിനത്തിന്റെ ഭാഗമായി സുന്നി ബാല വേദി ആചരിക്കുന്ന സംസ്ഥാന വ്യാപക കാംപയിന്‍ ഇത്തരമൊരു തിരിച്ചുപോക്കിന്റെ തുടക്കമാണ്.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago