ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രവര്‍ത്തനരഹിതമായി
പട്ടാമ്പി: പരുതൂര്‍ പഞ്ചായത്തിലെ നരിപ്പറ്റക്കുന്ന് ലിഫറ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ നിന്ന് കാര്‍ഷികാവശ്യത്തിന് വെളളം കിട്ടുന്നില്ലെന്നും ജനപ്രതിനിധികള്‍ പോലും കര്‍ഷകരുടെ ഈ ആവശ്യത്തെ അവഗണിക്കുകയാണെന്ന് മുടപ്പക്കാട് ജനകീയ കൂട്ടായ്മ ചെയര്മാന് ചോലയില്‍ വേലായുധന് ആരോപിച്ചു.
രണ്ടു വര്‍ഷത്തോളമായി തുടരുന്ന ജലദൗര്‍ലഭ്യം നിരവധി തവണ കര്‍ഷകര്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും യാതൊരു നടപടിയുമുണ്ടായില്ലെന്നും കര്‍ഷകര്‍ പരാതിപ്പെട്ടു.
പഞ്ചായത്തിലെ 80 ഏക്കറിലധികം വരുന്ന നെല്ല്, പച്ചക്കറി, കവുങ്ങ്, തെങ്ങ് കര്‍ഷകരുടെ ഏക ആശ്രയമായ പദ്ധതിയാണിത്. 15 എച്ച്.പി രണ്ട് മോട്ടോറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ജലം ലഭിക്കാത്തതിനാല്‍ ഒരു വര്‍ഷം മുമ്പ് 20 എച്ച്.പിയുടെ ഒരു മോട്ടോര്‍ കൂടി ഇവിടെ സ്ഥാപിച്ചു.
എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം പമ്പിങ് കാര്യക്ഷമമായി നടത്താന്‍ സാധിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
മോട്ടോറില്‍ കൂടുതല്‍ വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതാണ് സാങ്കേതിക തകരാരിന് കാരണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജനകീയ കൂട്ടായ്മ ഭാരവാഹികളോട് കര്‍ഷകര്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് ആവശ്യമായ ജലസേചന മാര്‍ഗം നടത്താനുളള നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."