HOME
DETAILS
MAL
സോളാര്‍: സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടും
backup
May 16 2018 | 21:05 PM
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വീണ്ടും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടും. സോളാര്‍ കേസ് അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം.
കമ്മിഷന് റിപ്പോര്‍ട്ടില്‍നിന്ന് സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളും ശുപാര്‍ശകളും തുടര്‍നടപടികളുമാണ് ഹൈക്കോടതി റദ്ദാക്കിയത്. അഴിമതി ആരോപണങ്ങള്‍ ഉള്‍പെടെയുള്ള മറ്റു ഭാഗങ്ങള്‍ റദ്ദാക്കിയിട്ടില്ല. അഴിമതിയുടെ പേരില്‍ തുടര്‍നടപടികള്‍ക്കു സാധ്യതയുണ്ടോ എന്നായിരിക്കും സര്‍ക്കാര്‍ ആരായുക. തുടര്‍നടപടി സ്വീകരിക്കാമെന്ന നിയമോപദേശം ലഭിച്ചാല്‍ അക്കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."