'വിമുക്തി 2017' കൂട്ടയോട്ടം നടത്തി
അഞ്ഞൂറ്റിമംഗലം : സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്റെ തലപ്പലം പഞ്ചായത്ത് തല ഉദ്ഘാടനം അഞ്ഞൂറ്റിമംഗലം ഗവ.എല്‍.പി സ്കൂളില്‍ നടന്നു.
ഇതിന് മുന്നോടിയായി കാളകെട്ടി പോസ്റ്റോഫീസ് കവലയില്‍ നിന്നും കൂട്ടയോട്ടം നടന്നു. ഈരാറ്റുപേട്ട എസ്.ഐ എം.എസ് രാജീവ് ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് സ്കൂള്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ വിമുക്തി 2017 സെമിനാര്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആര് ഉദ്ഘാടനം ചെയ്തു.
തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാധാകൃഷ്ണന് അധ്യക്ഷനായിരുന്നു. സിവില്‍ എക്സൈസ് ഓഫിസര്‍ രാഹുല്‍ നവാസ് ക്ലാസെടുത്തു. പഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി മൈക്കിള്‍, ഷൈലജ സി.വി, മേരിമോള്, ദേവയാനിയമ്മ, സജീവ്, ജോയി, അനുപമ അധ്യാപകരായ കുസുമം മാത്യു, മിനിമോള്‍ പി.ബി, രേഖാ രാജീവ്, ഷാജി കൂന്താനം, സിബി നരിക്കുഴിയില്‍ സംസാരിച്ചു. തുടര്‍ന്ന് കുഴിയാന ഫിലിംഷോയും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."