ധീര ജവാന്റെ വിയോഗം സ്‌നേഹശ്രീയെ കണ്ണീരിലാഴ്ത്തി
നെടുമങ്ങാട്: കഴിഞ്ഞ ദിവസം കാശ്മീരില്‍ ഭീകരാക്രമണമുണ്ടായെന്ന വാര്‍ത്തക്കു പിന്നാലെ പാലോട് സ്‌നേഹശ്രീയെന്ന വീട്ടിലേക്ക് ഒരു നാട് മുഴുവനുമെത്തി.
സി.ആര്‍.പി.എഫ് ജവാനും നെടുമങ്ങാട് സ്വദേശിയുമായ ജയചന്ദ്രന്‍ വീരമൃത്യുവരിച്ചെന്ന വാര്‍ത്ത നാടിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. രണ്ടു മാസം മുന്‍പ് ഭാര്യാ സഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ ജയചന്ദ്രന്‍ കഴിഞ്ഞ രണ്ടിനാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്. അവധിക്കെത്തിയാല്‍ നാടിന്റെ മുഴുവന്‍ കാര്യങ്ങളിലും മുന്നിലുണ്ടാകുമായിരുന്നു ജചന്ദ്രനെന്ന് പറയുമ്പോള്‍ നാട്ടുകാരും സുഹൃത്തുക്കളും കരച്ചിലടക്കാന്‍ പാടുപെട്ടു.
മക്കള്‍ സ്‌നേഹക്കും ശ്രുതിക്കും സ്‌കൂളില്‍ പോകുന്നതിനാവിശ്യമായ ബാഗും പഠനോപകരണങ്ങളും വാങ്ങി സ്‌കൂളിലയച്ച് അടുത്തദിവസമാണ് ജയചന്ദ്രന്‍ മടങ്ങിയത്. വിതുര ചെറ്റച്ചല്‍ ആര്‍ട്‌സ് സയന്‍സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാര്‍ഥിനികളാണ് സ്‌നേഹയും ശ്രുതിയും. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതിനാല്‍
ജയചന്ദ്രന്റെ അവസാന വരവ് കുടുംബത്തിലെ ഒട്ടുമിക്ക അംഗങ്ങളെയും നേരില്‍ കാണുന്നതിനും സ്‌നേഹം പങ്കിടു
ന്നതിനുമുള്ള വേദി കൂടിയായിരുന്നു.
മൃതദേഹം ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തിച്ചു. സംസ്‌കാരം പൂര്‍ണ സൈനിക ബഹുമതികളോടെ ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."