സുനാമി തകര്‍ത്ത ആറാട്ടുപുഴ ഗ്രാമത്തില്‍ ആശ്വാസ പദ്ധതികള്‍ കടലാസില്‍
ആലപ്പുഴ: സുനാമി ദുരന്തം തകര്‍ത്ത ആറാട്ടുപുഴ ഗ്രാമം അധികൃതരുടെ അവഗണനയില്‍. ദുരന്തത്തിന് ശേഷം പുനര്‍നിര്‍മാണത്തിന് ആവിഷ്‌കരിച്ച പദ്ധതികളെല്ലാം പാതിവഴില്‍ മുടങ്ങി കിടക്കുകയാണ്.
അധികൃതരുടെ കടുത്ത അവഗണയാണ് പദ്ധതികള്‍ ലക്ഷ്യത്തിലത്തൊതെ പോയതിനു പ്രധാന കാരണം. എന്നാല്‍ ദുരന്തത്തിന്റെ മറവില്‍ നടപ്പിലാക്കിയ പലപദ്ധതികളുടെയും പ്രയോജനം വേണ്ടരീതിയില്‍ ആറാട്ടുപുഴയക്ക് ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. പദ്ധതികള്‍ ചിലരുടെ അഴിമതിക്ക് മാത്രമാണ് പ്രയോജനപ്പെട്ടതെന്നാണ് നാട്ടുകാര്‍ രോഷത്തോടെ പറയുന്നത്.
വലിയഴീക്കല്‍ സ്‌കൂള്‍ കെട്ടിടം, ആറാട്ടുപുഴ മംഗലം സ്‌കൂള്‍ കെട്ടിടം, ആയുര്‍വേദ ആശുപത്രിയിലെ കിടത്തി ചികില്‍സാ കെട്ടിടം, ആറാട്ടുപുഴ പെരുമ്പള്ളിയിലെ ഐ.പി കെട്ടിടം, മത്സ്യവിജ്ഞാന കേന്ദ്രം, പെരുമ്പള്ളിയിലെ മത്സ്യ സംസ്‌കരണ ഫാക്ടറി, വട്ടച്ചാല്‍ ഭാഗത്ത് മത്സ്യഫെഡിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്ന ഫിഷ്മീല്‍ പ്‌ളാന്റ്, വൃദ്ധസദനം, ഫിഷിങ് ഹാര്‍ബറിന്റെ വടക്കേ കരയിലെ ലേലഹാള്‍ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍.
സുനാമി പ്രത്യേക എസ്.ജി.ആര്‍.വൈ പദ്ധതിയില്‍പെടുത്തി ആറാട്ടുപുഴ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 19 റോഡുകള്‍ നിര്‍മിക്കുന്നതിന് 1.3 കോടി രൂപ അനുവദിച്ചിരുന്നു. മുതുകുളം ബ്‌ളോക് പഞ്ചായത്തിന്റെ പദ്ധതിയില്‍ പെടുത്തി ഏഴും ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്ത്രണ്ടും റോഡുകളായിരുന്നു നിര്‍മിക്കേണ്ടിയിരുന്നത്. റോഡ് നിര്‍മാണം നടത്താതെ പണം എവിടേക്ക് പോയെന്ന് അറിവില്ല.ഇത് വിവാദം സൃഷ്ടിക്കുകയും സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍, അന്വേഷണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."