HOME
DETAILS
MAL
സദാചാര ഗുണ്ടായിസം; പ്രതികളെ പിടികൂടണം
backup
March 20 2017 | 00:03 AM
എടവണ്ണപ്പാറ: വാലില്ലാപ്പുഴ കല്ലായിയില്‍ മോഷ്ടാക്കള്‍ എന്നാരോപിച്ച് നടന്ന സദാചാര ഗുണ്ടാ വിളയാട്ടം നീതീകരിക്കാനാവില്ലെന്ന് വെട്ടുപാറയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അഭിപ്രായപ്പെട്ടു. വെട്ടുപാറ സ്വദേശികളായ മുബഷിര്‍, സൈഫുദ്ദീന് എന്നിവര്‍ക്ക് പ്രദേശവാസികളുടെ അക്രമത്തില്‍ പരുക്കേറ്റിരുന്നു.
നിരപരാധികളെ അക്രമിച്ചവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. മഹല്ല് പ്രസിഡന്റ് കെ.ഇ മുഹമ്മദാജി ഉദ്ഘാടനം ചെയ്തു.
അസീസ് മാസ്റ്റര്‍ അധ്യക്ഷനായി. കെ.പി നൗഷാദ്, ഇസ്ഹാഖ് മാസ്റ്റര്‍, അസ്ലം മാസ്റ്റര്‍, ഗഫൂര്‍ കല്ലട, നവാസ് ശരീഫ്, സിദ്ദീഖ് മാസ്റ്റര്‍, റഷീദ്, റസാഖ് മാസ്റ്റര്‍, ഇ.കെ അലി, പി.കെ അസീസ്, മാടശ്ശേരി മുഹമ്മദ് കുഞ്ഞി സംസാരിച്ചു. തുടര്‍ നടപടികള്‍ക്കായി ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."