HOME
DETAILS
MAL
സാമൂഹ്യ വിരുദ്ധര്‍ ശില്പം തകര്‍ത്തു
backup
March 20 2017 | 00:03 AM
വെട്ടത്തൂര്‍: നവോഥാന കലാജാഥയുടെ പ്രചാരണാര്‍ഥം വെട്ടത്തൂരില്‍ സ്ഥാപിച്ച ശില്പം തകര്‍ത്ത നിലയില്‍. വെട്ടത്തൂര്‍ ഗ്രാമീണ വായനശാലക്ക് സമീപം സ്ഥാപിച്ച ശില്പമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിത്. മൂന്നാഴ്ച മുന്‍പ് ശില്പി രാമകൃഷ്ണന് തേലക്കാടാണ് ശില്പം നിര്‍മിച്ചത്.
സംഭവത്തില്‍ വായനശാല ഭാരവാഹികളും ഡി.വൈ.എഫ്.ഐ വെട്ടത്തൂര്‍ മേഖലാ കമ്മിറ്റിയും പ്രതിഷേധിച്ചു. ആവിഷ്കാര സാതന്ത്ര്യത്തിനും ആശയപ്രചാരണത്തിനും എതിരായ കടന്നുകയറ്റങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം. ചന്ദ്രന് അധ്യക്ഷനായി.
സെക്രട്ടറി പി. അസൈനാര്‍, എം. ജ്യോതി, സോണില്ദാസ്, എ.ബി എബ്രഹാം, പ്രശാന്ത്, അക്ബര്‍, രാമരാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."