എസ്.വൈ.എസ്് ജല സംരക്ഷണ ബോധന കാമ്പയിന്‍ പത്രിക സമര്‍പ്പണം ശ്രദ്ധേയമായി
നിലമ്പൂര്‍: ജലം അനുഗ്രഹമാണ് എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി ആചരിക്കുന്ന ജല സംരക്ഷണ ദശദിന ബോധന കാമ്പയിനിന്റെ ഭാഗമായി ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആമില പഞ്ചായത്ത് റഈസുമാരുടെ നേതൃത്വത്തില്‍ ഗ്രഹ സമ്പര്‍ക്ക പരിപാടി നടന്നു. ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ബോധന പത്രിക വീടുകള്‍ കേന്ദ്രീകരിച്ചു വിതരണം ചെയ്തു. വെള്ളത്തിന്റെ ദുര്‍വിനിയോഗവും അമിതോപയോഗവും നിയന്ത്രിക്കാനും ജല ഉപയോഗം സംബന്ധിച്ച് നബി വചനങ്ങളും ജല സംരക്ഷണത്തിന് ആവശ്യമായ പൊതു നിര്‍ദേശങ്ങളും അടങ്ങിയതാണ് ബോധന പത്രിക. ഗ്രഹ സമ്പര്‍ക്ക പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം വഴിക്കടവില്‍ സംസ്ഥാന ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി പത്രിക നല്‍കി നിര്‍വഹിച്ചു. ജില്ലാ വൈ.പ്രസിഡന്റ് കാളാവ് സൈതലവി മുസ്്‌ലിയാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സലീം എടക്കര, കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മണിമൂളി, കെ.കെ അമാനുള്ള ദാരിമി, അനീസ് ഫൈസി മാളിയേക്കല്‍, റഷീദ് ഫൈസി നാട്ടുകല്‍, പി. ഹസന്‍ ഹാജി, നിസാം വഴിക്കടവ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."