ആറളം ഫാം 10 ബ്ലോക്കില്‍ കുടിവെള്ളമില്ല
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖല 10-ാം ബ്ലോക്കില്‍ കുടിവെള്ളത്തിനായി ആദിവാസികള്‍ കിലോമീറ്ററുകള്‍ താണ്ടണ്ടണം. അധികൃതരുടെ പിടിപ്പ് കേടുകൊണ്ടണ്ടാണ് ആദിവാസികള്‍ ഈ ദുരിതമനുഭവിക്കുന്നത്.
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ജലനിധി പദ്ധതി ഇവിടെ നടപ്പാക്കിയിട്ടുണ്ടെണ്ടങ്കിലും കഴിഞ്ഞ രണ്ടണ്ടുമാസമായി കോട്ടപ്പാറ ജലനിധി പദ്ധതിയില്‍പെട്ട 25ഓളം ആദിവാസി കുടും ബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടുകയാണ്.
കുടിവെള്ളം എത്തിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റി അംഗങ്ങള്‍ വേണ്ടണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തതാണ് ഈ കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കാന്‍ തടസമായിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. മോട്ടോര്‍ തകരാറുമൂലമാണ് വെള്ളം ലഭിക്കാത്തതെന്നാണു ഭാരവാഹികളുടെ ന്യായീകരണം. കിലോമീറ്ററുകളോളം നടന്നാണ് ഈ കുടുംബങ്ങള്‍ ദൈനംദിന ആവശ്യത്തിന് വെള്ളം കൊണ്ടുവരുന്നത്.
ഈ വിഷയത്തില്‍ പഞ്ചായത്ത് അധികൃതരില്‍നിന്നും ജലനിധി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ ജില്ലാ കലക്ടര്‍ക്കും വകുപ്പുമന്ത്രിക്കും കോട്ടപ്പാറയിലെ ആദിവാസി കുടുംബങ്ങള്‍ കൂട്ടഹരജി കൊടുക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."