മത്സ്യബന്ധന നയം പരമ്പരാഗത തൊഴിലാളീ കേന്ദ്രീകൃതമാകണം: മേഴ്‌സിക്കുട്ടിയമ്മ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പാക്കാനൊരുങ്ങുന്ന മത്സ്യബന്ധന നയം പരമ്പരാഗത തൊഴിലാളീ കേന്ദ്രീകൃതമാകണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പരമ്പരാഗത മത്സ്യബന്ധന മേഖലയുടെ ശാക്തീകരണം ലക്ഷ്യംവച്ചാകണം നയം നടപ്പാക്കേണ്ടതെന്നും കൃഷി മന്ത്രാലയത്തില്‍ ചേര്‍ന്ന ഫിഷറീസ് മന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നയത്തില്‍ കേരളത്തിനുള്ള ആശങ്ക യോഗത്തില്‍ അറിയിച്ചതായി യോഗശേഷം മന്ത്രി മാധ്യമങ്ങളോടു പഞ്ഞു.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സര്‍ക്കാരുകളുമായി സഹകരിച്ച് ഏകീകൃത മത്സ്യബന്ധന നയം രൂപീകരിക്കാനും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."