റമദാന്‍ പൊതുമാപ്പ്: 1148 തടവുകാര്‍ പുറത്തിറങ്ങി
റിയാദ്: വിശുദ്ധ റമദാന്‍ പ്രമാണിച്ച് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് പ്രഖ്യാപിച്ച പ്രത്യേക പൊതുമാപ്പില്‍ തടവുകാര്‍ മോചിതരായിത്തുടങ്ങി. ആഹ്ലാദ സൂചകമായി തടവുകാര്‍ക്ക് പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കിയാണ് ജയിലുകളില്‍ നിന്ന് പുറത്തേക്ക് വിടുന്നത്.
ആദ്യ ദിവസം 1,148 തടവുകാരെയാണ് പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചത്. ഇവരില്‍ വിദേശികളും ഉണ്ട്. വിവിധ ആനുകൂല്യങ്ങളോടെയാണ് തടവുകാരെ വിട്ടയക്കുന്നതെന്നും ഭൂരിഭാഗം തടവുകാരെയും കൈത്തൊഴില്‍ പരിശീലിപ്പിച്ചിട്ടുണ്ടെന്നും സഊദി ജയില്‍ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ അയൂബ് ബിന്‍ നഹീത്ത് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ റിപ്പയറിങ്, കംപ്യൂട്ടര്‍ റിപ്പയറിങ് , ഇലക്ട്രിക്കല്‍ ജോലികള്‍, ഡ്രൈവിങ് അടക്കമുള്ള ജോലികളാണ് പരിശീലിപ്പിച്ചിരിക്കുന്നത്. ജയില്‍ മോചിതരാകുന്ന സഊദി തടവുകാരെ ജോലിക്കു വയ്ക്കുന്നതിലൂടെ സഊദി വല്‍ക്കരണ പദ്ധതിയായ നിതാഖാത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് പകരമായി രണ്ടാള്‍ക്ക് ജോലി നല്‍കിയതായാണ് സഊദി വല്‍ക്കരണ സംവിധാനമായ നിതാഖാത്തില്‍ രേഖപ്പെടുത്തുക.
സഊദിവല്‍ക്കരണ പദ്ധതി മൂലം ഉണ്ടാകുന്ന സാമ്പത്തിക ഭാരം കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്ന് അധികൃതര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."