തൊഴിലുറപ്പ് പദ്ധതിക്ക് ഊന്നല്‍ നല്കി പെരിഞ്ഞനം പഞ്ചായത്ത് ബജറ്റ്
ദേശിയ തൊഴിലുറപ്പ് പദ്ധതിക്ക് രണ്ട് കോടി 30 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്
പെരിഞ്ഞനം: ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് ഊ ന്നല്‍ നല്കി പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ 2017 -18 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 11 കോടി 78 ലക്ഷത്തി അറുപത്തി ആറായിരത്തി തൊള്ളായിരം രൂപ വരവും 10 കോടി 13 ലക്ഷത്തി 5800 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങള്‍ അവതരിപ്പിച്ചത്.
ദേശിയ തൊഴിലുറപ്പ് പദ്ധതിക്ക് രണ്ട് കോടി 30 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണത്തിന്റെ പ്രാരംഭ ചിലവുകള്‍ക്ക് 15 ലക്ഷം രൂപ, അംഗന്‍വാടികള്‍ക്ക് 20 ലക്ഷം രൂപ, തെരുവ് വിളക്കിന് 15 ലക്ഷം രൂപ എന്നിവയാണ് ബജറ്റില്‍ മറ്റു പ്രധാനപ്പെട്ടത്. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കെ.കെ സച്ചിത്ത് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."