റാഗിങ്: കര്‍ണാടക പൊലിസ് സംഘം ഇന്ന് മൊഴിയെടുത്തേക്കും
കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ ഖുമാര്‍ നഴ്സിംഗ് കോളേജില്‍ എടപ്പാളിലെ ദലിത് വിദ്യാര്‍ഥിനി അശ്വതി(18) റാഗിങിന് ഇരയായ സംഭവത്തില്‍ കര്‍ണാടക പൊലിസ് സംഘം ഇന്ന് മൊഴിയെടുത്തേക്കും.
ഡിവൈ.എസ്.പി ജന്‍വിയുടെ നേതൃത്വത്തില്‍ രണ്ട് സി.ഐമാര്‍ ഉള്‍പ്പെടുന്ന സംഘമാകും മൊഴിയെടുക്കുക. രണ്ട് എസ്.ഐമാര്‍, രണ്ട് എ.എസ്.ഐമാര്‍, ഒരു വനിതാ എ.എസ്.ഐ, രണ്ട് ഹെഡ്കോണ്‍സ്റ്റബിള്‍മാര്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരും കര്‍ണാടക പൊലിസ് സംഘത്തിലുണ്ട്.
പൊള്ളലിന്റെ തീവ്രത മനസിലാക്കാന്‍ അശ്വതിക്ക് എന്‍ഡോസ്കോപ്പി ചെയ്തെങ്കിലും അന്നനാളത്തില്‍ ദ്വാരം കണ്ടെത്തിയതിനാല്‍ ഭക്ഷണം നല്‍കാനാവില്ല. ചൊവ്വാഴ്ച വീണ്ടും എന്‍ഡോസ്കോപ്പി ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അശ്വതിയുടെ ബന്ധുക്കളെ അറിയിച്ചു. ദ്രാവകം കൊണ്ട് പൊളളിയ ആന്തരികാവയവങ്ങളിലെ മുറിവുകള്‍ ഉണങ്ങിയാല്‍ മാത്രമേ ഉടന്‍ ശസ്ത്രക്രിയ ഉണ്ടാവുകയുളളൂ.
കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആര് വ്യാഴാഴ്ച കര്‍ണാടക പൊലിസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ മൂന്ന് സീനിയര്‍ വിദ്യാര്‍ഥിനികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കൃഷ്ണ പ്രിയ, ആതിര, ലക്ഷ്മി എന്നിവരാണ് റിമാന്‍ഡിലായത്. മറ്റൊരു വിദ്യാര്‍ഥിനിയായ ശില്പ ജോയ്സിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."