'ബി.ജെ.പിക്കൊപ്പം നില്‍ക്കൂ, നൂറിരട്ടി വളരാം': കോണ്‍ഗ്രസ് എം.എല്‍.എയെ ചാക്കിലാക്കാനുള്ള ജനാര്‍ദ്ധന റെഡ്ഢിയുടെ ശ്രമം
ബംഗളൂരു: തങ്ങളുടെ കൂടെയുള്ള എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നാരോപിച്ച് ഓഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. റൈച്ചൂര്‍ റൂറല്‍ എം.എല്‍.എ ബസനഗൗഡയെ ബി.ജെ.പിയിലെ ജനാര്‍ദ്ധന റെഡ്ഢി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതാണ് ഓഡിയോ. പണം, മന്ത്രിസ്ഥാനം തുടങ്ങി എല്ലാം വാഗ്ദാനം ചെയ്‌തെങ്കിലും കോണ്‍ഗ്രസിനെ ചതിക്കാനാവില്ലെന്ന് തറപ്പിച്ചു പറയുകയാണ് ബസനഗൗഡ.
ടെലിഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം
ജനാര്‍ദ്ദന റെഡ്ഡി: ബസന ഗൗഡയല്ലേ.. നിങ്ങള്‍ തിരക്കിലാണോ?
ബസനഗൗഡ: അതെ ഞാനാണ്. പറയൂ.
റെഡ്ഡി: മുന്‍പ് സംഭവിച്ചതൊക്കെ മറക്കൂ. മോശമായതൊക്കെ മറക്കൂ. ഞാന്‍ പറയുന്നത് എന്റെ നല്ല സമയം തുടങ്ങി.
ഞാന്‍ ദേശീയ അധ്യക്ഷനുമായി ഒരു കൂടിക്കാഴ്ച ശരിയാക്കാം. നിങ്ങള്‍ക്ക് അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിട്ട് ഓരോന്നായി തീരുമാനിക്കാവുന്നതാണ്.
ബസനഗൗഡ: ഇല്ല സര്‍, എനിക്ക് അത്യാവശ്യമായ സമയത്ത് അവരാണ് എന്നെ എം.എല്‍.എയാക്കിയത്.
റെഡ്ഡി: ഞാന്‍ ഒരു കാര്യം പറയാം. ബി.എസ്.ആര്‍ ഉണ്ടാക്കിയപ്പോള്‍ മോശം സമയമായിരുന്നു. കുറേ എതിര്‍പ്പുകളുണ്ടായിരുന്നു. ഞങ്ങളെ വിശ്വസിച്ച് നിങ്ങള്‍ക്ക് ഒരുപാട് നഷ്ടമുണ്ടായി എന്നതില്‍ സംശയമില്ല. പക്ഷേ ഇപ്പോ ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് നൂറിരട്ടി വളരാം.
ശിവനാഗൗഡ നായക് ഞാന്‍ കാരണമാണ് മന്ത്രിയായത്. ഇന്ന് അദ്ദേഹം സ്വന്തം കാലില്‍ നില്‍ക്കാന്‍ മാത്രം ശക്തനാണ്.
ഇതൊക്കെ ഞാന്‍ കാരണമാണ്. രാജു ഗൗഡയും ഞാന്‍ കാരണം ഗുണംപിടിച്ചു.
ബസനഗൗഡ: അതെ
റെഡ്ഡി: നിങ്ങളുടെ ദൗര്‍ഭാഗ്യമായിരുന്നു. ഞങ്ങളുടെ സമയവും ശരിയല്ലായിരുന്നു. ഇന്ന് ശിവഗൗഡ ജയിച്ചെങ്കിലും ഉപയോഗമില്ല. നിങ്ങള്‍ മന്ത്രിയാവും.
നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ. നിങ്ങള്‍ക്ക് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനുള്ള അവസരമുണ്ടാക്കാം.
അദ്ദേഹത്തോട് സംസാരിക്കാം. നിങ്ങള്‍ ഇതുവരെയുണ്ടാക്കിയതിന്റെ നൂറിരട്ടി സമ്പാദ്യം ഉണ്ടാക്കാം.
ബസനഗൗഡ: ക്ഷമിക്കണം സര്‍, അവരാണ് എനിക്ക് ഏറ്റവും അത്യാവശ്യമുള്ള സമയത്ത് ടിക്കറ്റ് തന്നത്. ഇത്തരം ഒരവസരത്തില്‍ അവരെ എനിക്ക് ചതിക്കാനാവില്ല. നിങ്ങളോടെനിക്ക് ബഹുമാനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."