HOME
DETAILS
MAL
എം.ബി ഫൈസല്‍ ഇന്ന് പത്രിക സമര്‍പ്പിക്കും
backup
March 21 2017 | 05:03 AM
മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11.30നാണ് ജില്ലാ കലക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുക. പാര്‍ട്ടിയുടെ ജില്ലാ, സംസ്ഥാന നേതാക്കള്‍ സ്ഥാനാര്‍ഥിയെ അനുഗമിക്കും. വൈകിട്ട് നാലിനു മലപ്പുറം ടൗണ്‍ഹാളില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്, കാനം രാജേന്ദ്രന്, വൈക്കം വിശ്വന്, മന്ത്രിമാരായ കടന്നപള്ളി രാമചന്ദ്രന്, കെ.ടി ജലീല്‍, കൃഷണന് കുട്ടി എം.എല്‍.എ, ഉഴവൂര്‍ വിജയന്, ഫ്രാന്‍സിസ് ജോര്‍ജ്, എ.പി അബ്ദുല്‍ വഹാബ്, പി.ടി.എ റഹീം, പാലോളി മുഹമ്മദ് കുട്ടി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."