കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം: ഇബ്രാഹിംകുട്ടി കല്ലാര്‍
തൊടുപുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടതായി ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. യുഡിഎഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്റെ മുമ്പില്‍ നടന്ന പിണറായി സര്‍ക്കാരിനെതിരെയുള്ള യു ഡി എഫിന്റെ കുറ്റപത്ര സമര്‍പ്പണവും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കരിദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടയില്‍ സകലമാന ജനങ്ങളേയും വഞ്ചിച്ചു.സര്‍ക്കാരോഫിസുകള്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി. പൊലിസ് സ്റ്റേഷനുകള്‍ കശാപ്പു ശാലകളായി അധപ്പതിച്ചു. നരേന്ദ്രമോദി ഇന്ത്യയുടെ പരിപാവനമായ ജനാധിപത്യ സംവിധാനങ്ങള്‍ തച്ചുടക്കുകയാണ്.സാധാരണ ജനങ്ങളുടെ ജീവിതം അതീവ ദുസ്സഹമാക്കിയെന്നും ഇബ്രാഹിംകുട്ടി കൂട്ടി ചേര്‍ത്തു.
നിയോജക മണ്ഡലം ചെയര്‍മാന്‍ പി എന്‍ സീതി അദ്ധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ ജോണ്‍ നെടിയപാല ,ജില്ലാ ചെയര്‍മാന്‍ അഡ്വ.എസ് അശോകന്‍, മുന്‍ ഡിസിസി പ്രസിഡന്റുമാരായ അഡ്വ.ജോയി തോമസ്, റോയി കെ പൗലേസ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, മുന്‍ ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂര്‍,സി എം പി ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി സി കെ ശിവദാസ്, ഡി സി സി ജനറല്‍ സെക്രട്ടിമരായ തോമസ് മാത്യു കക്കുഴി, കെ പി വര്‍ഗ്ഗീസ്, എന്‍ ഐ ബെന്നി, ലീലാമ്മ ജോസ്, റ്റി ജെ പീറ്റര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ എം ഹാരിദ്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ റ്റി കെ സുധാകരന്‍, ഐ എന്‍ റ്റി യു സി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി കെ നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."