ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം
കോഴിക്കോട്: റോഡ്, കാര്‍ഷിക, വ്യവസായ മേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയ്ക്ക് ഭരണസമിതിയുടെ അംഗീകാരം. സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ബാബു പറശ്ശേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 97,98,50,161 രൂപയുടെ പദ്ധതിയാണ് രൂപം നല്‍കിയിരിക്കുന്നത്. ജനറല്‍ ഫണ്ട് ഇനത്തില്‍ 26,89,70,000 രൂപയടക്കം 38,83,82,000 രൂപ പ്ലാന്‍ ഫണ്ടില്‍ ചെലവഴിക്കും. റോഡുകളുടെ വികസനത്തിനായി 38,10,56,000 രൂപയും റോഡുകളല്ലാത്ത മറ്റു പശ്ചാത്തല വികസനത്തിനായി 7,50,25,000 രൂപയും വകയിരുത്തി. കാര്‍ഷിക വികസനത്തിന് 4,42,31,250 രൂപയും വ്യവസായ മേഖലയ്ക്ക് 1,22,00,000 രൂപയും മാലിന്യ സംസ്‌കരണത്തിനു പത്തുലക്ഷം രൂപയും ജലസേചനത്തിന് 22 ലക്ഷം രൂപയും മത്സ്യമേഖലയ്ക്ക് 12 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനു 32 ലക്ഷം രൂപയും മാറ്റിവച്ചു.
ജില്ലാ പഞ്ചായത്ത് ഓഫിസ്, വിവിധ ഫാമുകള്‍, ആയുര്‍വേദ-ഹോമിയോ ആശുപത്രികള്‍, ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് കെ.എസ്.ഇ.ബിക്കു നല്‍കും. ഇതുവഴി ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഇത്തരം സ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ജ് ഒഴിവാകുന്നതിന് പുറമെ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ഉല്‍പാദനമുണ്ടായാല്‍ അതിനുള്ള വില കെ.എസ്.ഇ.ബി ജില്ലാ പഞ്ചായത്തിനു തിരിച്ചു നല്‍കുകയും ചെയ്യും. പദ്ധതി സ്ഥാപിക്കുന്നതിന്റെ പൂര്‍ണ ചുമതല കെ.എസ്.ഇ.ബിക്കു തന്നെയാണ്. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. രണ്ടുഘട്ടമായി നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തിന് 6,63,24,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടമായി കെ.എസ്.ഇ.ബി പലിശരഹിത വായ്പ ജില്ലാ പഞ്ചായത്തിനു നല്‍കും.
ജില്ലയിലെ കോഴിയിറച്ചിക്കടകളിലെ അവശിഷ്ടങ്ങള്‍ മുഴുവന്‍ ശേഖരിച്ച് ജില്ലയിലാകെ ജൈവവള നിര്‍മാണ യൂനിറ്റുകള്‍ സ്ഥാപിക്കും. ഇതുവഴി ഇറച്ചിക്കടകളിലെ മാലിന്യപ്രശ്‌നം പരിഹരിക്കാനും വളം ജില്ലയിലെ ജൈവകൃഷി ആവശ്യത്തിനു വില്‍പന നടത്താനും കഴിയും. ഇതിനായി വാര്‍ഷിക പദ്ധതിയില്‍ 89,32,000 രൂപ നീക്കിവച്ചിട്ടുണ്ട്. തെരുവുനായ ശല്യം നിയന്ത്രിക്കാനായി വന്ധ്യംകരണം ചെയ്യുന്നതിനുള്ള മൊബൈല്‍ യൂനിറ്റ് ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന സംരംഭത്തിന് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കും. പദ്ധതിയ്ക്കായി 1.81 ലക്ഷം രൂപ വകയിരുത്തിയിരിക്കുകയാണ്. മാലിന്യ സംസ്‌കരണത്തിനായി പ്ലാസ്റ്റിക്കുകള്‍ നീക്കം ചെയ്യാനായി പദ്ധതി ആവിഷ്‌കരിക്കും. പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രം പെരുവയലില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്താനുള്ള ശ്രമം നടക്കുകയാണ്. ആവളപാണ്ടി, ചെരണ്ടത്തൂര്‍ ചിറ, വേളം-ആയഞ്ചേരി എന്നിവിടങ്ങളില്‍ നെല്‍കൃഷി വ്യാപന പദ്ധതിയ്ക്കായി 11 ലക്ഷം രൂപയും വകയിരുത്തി. കോഴിക്കോടിനെ പച്ചക്കറി സ്വയംപര്യാപ്ത ജില്ലയാക്കാനും കാന്‍സര്‍ രോഗം കണ്ടെത്താന്‍ 'ജീവതാളം' പദ്ധതി നടപ്പാക്കുകയും ചെയ്യും. സ്‌നേഹസ്പര്‍ശം പദ്ധതി വിപുലീകരിക്കുന്നതിനായി ഒക്‌ടോബര്‍ രണ്ടിന് നടക്കുന്ന ജനകീയ കാംപയ്‌നിലൂടെ പത്തുകോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.
'റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റ് സ്‌കീം' പദ്ധതിയാണ് മറ്റൊരു സവിശേഷ പദ്ധതി.
മഴവെള്ളം കെട്ടിടങ്ങളില്‍ നിന്നു ശേഖരിച്ച് ഉയര്‍ന്ന പ്രദേശങ്ങളിലെ ആഴമുള്ള കിണറുകളില്‍ സംഭരിച്ച് വാട്ടര്‍ റീചാര്‍ജ് വര്‍ധിപ്പിച്ചെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ 'ക്ഷീരഗ്രാമം' പദ്ധതിയും ഭിന്നശേഷിക്കാര്‍ക്കായി 'അതിജീവനം' പദ്ധതിയും വയോജനങ്ങള്‍ക്കായി 'ആശ്രയ' പദ്ധതിയും നടപ്പാക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ബോധവല്‍ക്കരണം നടത്തും. ഇതിനായി നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ പേരില്‍ ജില്ലയിലെ 48 ഹൈസ്‌കൂളിലും കെ.ടി ചില്‍ഡ്രന്‍സ് തിയേറ്റര്‍ ഗ്രൂപ്പ് രൂപീകരിച്ച് നാടകങ്ങള്‍ സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സെക്രട്ടറി പാര്‍ഥസാരഥി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ജി ജോര്‍ജ്, മുക്കം മുഹമ്മദ്, സുജാത മനക്കല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."