അഞ്ചുവയസുകാരനെ കായലിലെറിഞ്ഞ സംഭവം: പിതാവിനെ റിമാന്റ് ചെയ്തു
കൊച്ചി: അഞ്ചുവയസുകാരനെ മദ്യലഹരിയില്‍ തൂക്കിയെടുത്ത് കായലിലെറിഞ്ഞ സംഭവത്തില്‍ പിതാവിനെ കോടതി റിമാന്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് പെയിന്റിങ് തൊഴിലാളിയായ അക്വലിന് മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കി മകന് സ്വീഡനെ സമീപത്തെ കായലിലെറിഞ്ഞത്.
അപ്പോള്‍തന്നെ അമ്മ കായലില്‍ച്ചാടി കുട്ടിയെ രക്ഷിക്കുകയും ചെയ്തു. നാട്ടുകാരുടെ പരാതിയില്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ പുത്തന്വേലിക്കരയിലെത്തി അന്വേഷണം നടത്തിയശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് സംഭവം റിപ്പോര്‍ട്ട്ചെയ്തു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണു പൊലിസ് കേസെടുത്തത്.
ഇവര്‍ക്ക് എട്ടു വയസുള്ള ഒരു പെണ്‍കുട്ടികൂടിയുണ്ട്. കുഞ്ഞിനെ രക്ഷിച്ചശേഷം അക്വലിന്റെ ഭാര്യ പുത്തന്‍വേലിക്കരയിലെ സ്വന്തംവീട്ടിലേക്ക് മക്കളുമായി പോവുകയായിരുന്നു. അതേസമയം ഭര്‍ത്താവിനെതിരേ തനിക്കും മകനും പരാതിയില്ലെന്നും ജാമ്യത്തിലെടുക്കാന്‍ പണമില്ലെന്നും പറഞ്ഞ് കോടതി വാരാന്തയിലായിരുന്നു ഇന്നലെ ഈ കുടുംബം.
ഭാര്യക്കു പരാതിയില്ലെന്നു പറഞ്ഞെങ്കിലും കോടതിയില്‍ കേസ് തുടരുമെന്നു സെന്‍ട്രല്‍ സി.ഐ എ അനന്തലാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."