തൊടുപുഴ നഗരസഭയ്ക്ക് 63.91 കോടിയുടെ ബജറ്റ്
തൊടുപുഴ: തൊടുപുഴ നഗരസഭയ്ക്ക് 2017-18 ല്‍ ബജറ്റില്‍ 67,38,43,850 രൂപ വരവും 63,91,46,500 രൂപ ചെലവും 3,46,97,35 പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിനാണ് ബജറ്റില്‍ കൂടുതല്‍ തുക നീക്കിവച്ചിരിക്കുന്നത്. 12 കോടി.
ഗാന്ധി സ്‌ക്വയറിലെ ആധുനിക ഷോപ്പിങ് മാള്‍ നിര്‍മാണത്തിനായി നീക്കിവച്ചിരിക്കുന്നത്. മൂന്നുകോടി രൂപയാണ്്. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പിഎംഎവൈ പദ്ധതിക്ക് എട്ട് കോടിയും സംസ്ഥാന പദ്ധതിയായ സമ്പൂര്‍ണ ഭവന-ഉപജീവനമാര്‍ഗ ലഭ്യതയ്ക്ക് അഞ്ച് കോടിയുമാണ് വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ അവതരിപ്പിച്ച ബജറ്റിലെ വകയിരുത്തല്‍.
നഗരസഭയുടെ ശാന്തിതീരം പൊതുശ്മശാനത്തില്‍ അധികസൗകര്യമേര്‍പ്പെടുത്താന്‍ 30 ലക്ഷം രൂപയും വിവിധ ജങ്ഷഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും നഗരസഭാ പരിധിയില്‍ കുടിവെള്ളപദ്ധതികള്‍ ആരംഭിക്കാനും തൊടുപുഴയാറ് ശുചീകരിച്ച് തുടര്‍സംരക്ഷണം നടത്തുന്നതിനും 20 ലക്ഷം രൂപ വീതവും ബജറ്റില്‍ വകയിരുത്തി.
വൈദ്യൂതി ഉപഭോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സോഡിയം ലൈറ്റുകള്‍ മാറ്റി എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മുനിസിപ്പല്‍ പാര്‍ക്കില്‍ ആധുനിക കളിയുപകരണങ്ങള്‍ സ്ഥാപിക്കുമെന്ന് പറയുന്ന ബജറ്റ് അതിനായി 10 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
മുനിസിപ്പല്‍ ടൗണ്‍ഹാള്‍ അറ്റകുറ്റപ്പണി നടത്തി ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടത്തുന്നതിന് 25 ലക്ഷം രൂപയാണ് ബജറ്റ് വിഹിതം.
വെങ്ങല്ലൂര്‍, മണക്കാട്, തൊടുപുഴ ടൗണ്‍ സ്‌കൂളുകള്‍ ഹൈടെക്കാക്കുമെന്ന് പറയുന്ന ബജറ്റില്‍ 50 ലക്ഷം രൂപയാണ് ഇതിനായുള്ള വിഹിതം.
കോതായിക്കുന്നിലും ടൗണ്‍ ഹാളിന് സമീപവും ആധുനിക കംഫര്‍ട്ട് സ്‌റ്റേഷനുകള്‍ നിര്‍മിക്കാന്‍ 20 ലക്ഷം രൂപ അനുവദിച്ചു. തൊടുപുഴയുടെ ഉപനഗരപ്രദേശങ്ങളില്‍ സാസ്‌കാരികനിലയങ്ങള്‍ സ്ഥാപിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചു.
നഗരസഭാ പ്രദേശം സമ്പൂര്‍ണമായി സിസിടിവി നിരീക്ഷണത്തിലാക്കാന്‍ ചെലവിടുന്നത്. 10 ലക്ഷം രൂപയാണ്.
നഗരത്തില്‍ നിരന്തരമുണ്ടാകുന്ന വിവധയിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ എട്ടുലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ വകയിരുത്തിയത് ഒരുലക്ഷം രൂപ മാത്രം. പൊന്നംപറമ്പില്‍കടവ് പാലം നിര്‍മാണത്തിന് വകയിരുത്തിയത് 15 ലക്ഷം.
വഴിയോരക്കച്ചവടക്കാരെയും ഉന്തുവണ്ടി കച്ചവടക്കാരെയും പുനരധിവസിപ്പിക്കുമെന്ന് പറയുന്ന ബജറ്റില്‍ അതിനായി വകയിരുത്തിയത് അഞ്ചുലക്ഷം രൂപ.
നഗരസഭയുടെ പഴയ ബസ് സ്റ്റാന്‍ഡ് നിലനിന്നിരുന്ന സ്ഥലത്ത് വാഹനങ്ങള്‍ക്ക് പേ ആന്‍ഡ് പാര്‍ക്ക് സൗകര്യമേര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ബജറ്റ് ചര്‍ച്ച വ്യാഴാഴ്ച രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."