HOME
DETAILS
MAL
ഏഴാം ക്ലാസുകാരി നയന രാധാകൃഷ്ണന് ഇനി ഹിന്ദി അധ്യാപിക
backup
May 20 2018 | 01:05 AM
കുറ്റ്യാടി: നരിക്കൂട്ടുംചാലിലെ ഏഴാം ക്ലാസുകാരി ഇനി മുതല്‍ ഹിന്ദി അധ്യാപിക കൂടിയാണ്. വട്ടോളി ഗവ.യു.പി സ്കൂള്‍ വിദ്യാര്‍ഥിനി നയന രാധാകൃഷ്ണനാണ് ഹിന്ദി അധ്യാപക യോഗ്യതയായ രാഷ്ട്രഭാഷാ വിശാരദ് ബിരുദത്തിന് അര്‍ഹയായി അപൂര്‍വ നേട്ടം കൈവരിച്ചത്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഹിന്ദി പ്രചാരസഭയുടെ പ്രാഥമിക പഠനം തുടങ്ങിയ നയന മാധ്യമ ,രാഷ്ട്ര ഭാഷാ, പ്രവേശിക പരീക്ഷകളില്‍ നേരത്തെത്തന്നെ വിജയം നേടിയിരുന്നു. ഹിന്ദി പ്രചാരകനും പൊയില്‍ക്കാവ് തുളസി ഹിന്ദി വിദ്യാലയം പ്രിന്‍സിപ്പലുമായ ബാബു.സി അരൂരിന്റെ ശിക്ഷണത്തിലാണ് നയന ഈ നേട്ടം കൈവരിച്ചത്.
നരിക്കൂട്ടുംചാല്‍ കൂരാറേമ്മല് സ്വദേശിയും കുറ്റ്യാടി ഡ്രൈവിങ് സ്കൂള്‍ മാനേജറുമായ രാധാകൃഷ്ണന്റെയും നിഷയുടെയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."