വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്; മോചനപ്രതീക്ഷയുമായി മലയാളി നഴ്‌സുമാര്‍
ജിദ്ദ: വ്യാജ എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റുപയോഗിച്ച് സഊദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ അനധികൃതമായി ജോലി നേടിയെടുത്ത രണ്ടു മലയാളി നഴ്‌സുമാര്‍ ജയിലില്‍ മോചനപ്രതീക്ഷയില്‍. അധികൃതരുടെ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ജയിലിലടയ്ക്കുകയായിരുന്നു. തായിഫ് ജയിലില്‍ കഴിയുന്ന ഇവരെ കഴിഞ്ഞ ദിവസം ജിദ്ദ കോണ്‍സുല്‍ സംഘം സന്ദര്‍ശിച്ചു.
ഒരാള്‍ തടവിലായിട്ട് രണ്ട് മാസമായി. മറ്റൊരാള്‍ ജയിലിലായിട്ട് ഒരാഴ്ചയായി. സമാനമായ കേസില്‍പ്പെട്ട് ഒരു മാസത്തോളം തടവില്‍ കഴിഞ്ഞിരുന്ന ഒരു മലയാളി നഴ്‌സിന് രണ്ടാഴ്ച മുമ്പ് ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു. ഇവരുടെ കേസുമായി നിയമസാഹയത്തിന് രംഗത്തുള്ള സി.സി.ഡബ്ല്യു പ്രതിനിധി മുഹമ്മദ് സാലിയും അരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനുമാണ് നഴ്‌സിന് വേണ്ടി ജാമ്യം നിന്നത്.
മലയാളി നഴ്‌സിന്റെ കേസ് നടത്താന്‍ കോണ്‍സുലേറ്റില്‍ നിന്നും സാലിക്ക് അനുമതി പത്രം നല്‍കിയിരുന്നു. കേസ് അവസാനിച്ചാല്‍ മാത്രമേ നാട്ടിലേക്ക് പോകാന്‍ സാധിക്കുകയുള്ളുവെന്ന് സാലി പറഞ്ഞു. കേസില്‍പ്പെട്ട മൂവരും കോട്ടയം പാല സ്വദേശികളാണ്. ഒരാള്‍ റാന്നിയയിലും മറ്റൊരാള്‍ അല്‍ഖുര്‍മയിലും അവസാനം തടവിലായ നഴ്‌സ് തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയിലുമാണ് ജോലി നോക്കിയിരുന്നത്. കോണ്‍സുലര്‍ സംഘം ഒരു മണിക്കൂറോളം തടവില്‍ കഴിയുന്ന മലയാളി നഴ്‌സുമാരുമായി കൂടിക്കാഴ്ച്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചു. മോചനത്തിന് വേണ്ട നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സംഘം പറഞ്ഞു. ജാമ്യത്തിലിറങ്ങിയ നഴ്‌സിനെയും കോണ്‍സുലര്‍ സംഘം സന്ദര്‍ശിച്ചു. മുഹമ്മദ് സാലിയും സംഘത്തോടപ്പം ഉണ്ടായിരുന്നു. വൈസ് കോണ്‍സുല്‍ ആസിഫ് സയ്യീദ്, അസീംമുഹമ്മദ് എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്.
തായിഫ് ഗവര്‍ണറേറ്റിലും സംഘം സന്ദര്‍ശിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആരോഗ്യമന്ത്രാലയത്തിന്റെ വ്യവസ്ഥപ്രകാരം എല്ലാ നഴ്‌സുമാരും സഊദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയില്‍ ഡേറ്റാ ഫ്‌ളോക്ക് വേണ്ടി യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നാണ്്. ഇതു പ്രകാരമാണ് ഇവര്‍ സര്‍ഫിക്കറ്റുകള്‍ സമര്‍പ്പിച്ചത്്. എന്നാല്‍ കമ്മീഷന്‍ നടത്തിയ വിശദമായ പരിശോധനയില്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. നാട്ടില്‍ നിന്നും ഏജന്റുമാരാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."