ജനവിരുദ്ധ നയങ്ങളില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് മത്സരിക്കുന്നു: ടി.എ. അഹമ്മദ് കബീര്‍
ആലുവ: ജനവിരുദ്ധ നയങ്ങളില്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മത്സരിക്കുകയാണെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷി സെക്രട്ടറി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. മോദി സര്‍ക്കാര്‍ പെട്രോളിന് വില വര്‍ധിപ്പിക്കുമ്പോള്‍ വലിയ വായില്‍ പ്രതിഷേധിക്കുന്ന പിണറായി സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തതുപോലെ സംസ്ഥാന സര്‍ക്കാരിന്റെ നികുതി വിഹിതം കുറക്കാന്‍ തയ്യാറായാല്‍ ജനങ്ങള്‍ക്ക് വളരെ ആശ്വാസമാകുമായിരുന്നു.
എന്നാല്‍ അതിന് തയ്യാറാകാത്ത നിലപാട് ജനവഞ്ചനയാണ്. ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളോട് പ്രതികാരബുദ്ധിയോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്.ദേവസ്വം ബോര്‍ഡ്, വഖഫ് ബോര്‍ഡ് നിയമനങ്ങളില്‍ അത് വളരെ പ്രകടമാണെന്നും യു.ഡി.എഫ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ആലുവ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ട് വര്‍ഷമായ ഇന്നലെ വഞ്ചനാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള പ്രതിഷേധ കൂട്ടായ്മയും കുറ്റപത്രം സമര്‍പ്പിക്കലും ഉദ്ഘാടനം ചെയ്തു കൊണ്ട് അഹമ്മദ് കബീര്‍ എം.എല്‍.എ പറഞ്ഞു.
യോഗത്തില്‍ പിണറായി സര്‍ക്കാരിനെതിരെയുള്ള നൂറ്റിയൊന്നങ്ക കുറ്റപത്രം സമര്‍പ്പിച്ചു. യോഗത്തില്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.ഒ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. എം.എ ചന്ദ്രശേഖരന്‍, വി.പി ജോര്‍ജ്, പി.എന്‍ ഉണ്ണികൃഷ്ണന്‍, ബാബു പുത്തനങ്ങാടി, യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എം.കെ.എ ലത്തീഫ്, എം.ജെ ജോമി, തോപ്പില്‍ അബു, ദിലീപ് കപ്രശ്ശേരി, ജി.വിജയന്‍, സിജു തോമസ്, ടി.ആര്‍ തോമസ്, എസ്. ജലാല്‍, പരീത് കുമ്പശ്ശേരി, പി.ബി സുനീര്‍, മുഹമ്മദ് ഷെഫീക്ക്, ലിസ്സി എബ്രഹാം, എം.ടി ജേക്കബ്, ആനന്ദ് ജോര്‍ജ്, ജി.മാധവന്‍കുട്ടി, ബാബു കൊല്ലംപറമ്പില്‍, മുംതാസ് ടീച്ചര്‍, ഉസ്മാന്‍ തോലക്കര, പി.എ താഹിര്‍, സാജിത അബ്ബാസ്, എം.പി ലോനപ്പന്‍, അല്‍ഫോണ്‍സ വര്‍ഗ്ഗീസ്, സി.ഓമന, സരള മോഹനന്‍, അഷ്‌റഫ് നെടുങ്ങാടന്‍, കുഞ്ഞമ്മ ജോര്‍ജ്, എം.എസ് ഹാഷിം, പി.കെ.എ ജബ്ബാര്‍, പി.എ മെഹബൂബ്, അഷറഫ് വള്ളൂരാന്‍, കെ.കെ ജമാല്‍, പി.എം മൂസാക്കുട്ടി, ജോസി.പി ആന്‍ഡ്രൂസ്, എ.കെ മുഹമ്മദാലി, പി.ജെ സുനില്‍ കുമാര്‍, സി.യു യൂസഫ്, കെ.ഡി പൗലോസ്, ഫാസില്‍ ഹുസൈന്‍, സി.പി നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."