HOME
DETAILS

പ്ലസ് ടു തുല്യത: പരീക്ഷ പാസായവര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സമരത്തിനൊരുങ്ങുന്നു

  
backup
May 20 2018 | 07:05 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%81-%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%aa%e0%b4%be

 

കാഞ്ഞങ്ങാട്: പ്ലസ് ടു തുല്യതാ പരീക്ഷ എഴുതിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വിദ്യാഭ്യാസ വകുപ്പ് വട്ടം കറക്കുന്നതായി പരാതി. 2017 ഒക്ടോബറില്‍ നടത്തിയ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. നൂറുകണക്കിനാളുകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത്. ജോലി കണ്ടുപിടിക്കാനോ നിലവിലുള്ള ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനോ ഇതുമൂലം കഴിയാത്ത അവസ്ഥയിലാണ് ഹൊസ്ദുര്‍ഗ് താലൂക്കിലെ 86 പേര്‍.
അതേ സമയം പ്ലസ് വണ്ണിന്റെ പരീക്ഷ കഴിഞ്ഞു ദിവസങ്ങള്‍ക്കകം തന്നെ സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചിരുന്നു . പ്ലസ് ടുവിന്റെ സര്‍ട്ടിഫിക്കറ്റിനായി ഈ വര്‍ഷം ഏപ്രില്‍ 17നു രേഖാമൂലം പരാതിയും അപേക്ഷയും നല്‍കിയിട്ടും ഇതുവരെയായി ഒരു മറുപടിയോ നടപടിയോ ഉണ്ടായില്ലെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് തിരുവനന്തപുരത്ത് പോയി നേരിട്ട് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി സര്‍ട്ടിഫിക്കറ്റ് എന്നു ലഭിക്കുമെന്ന് പറയാന്‍ പറ്റില്ലെന്നാണ് . സര്‍ട്ടിഫിക്കറ്റില്‍ 'എലിജിബിള്‍ ഫോര്‍ ഹയര്‍ സ്റ്റഡിസ്' എന്ന് രേഖപ്പെടുത്താന്‍ പറ്റുമോ എന്ന സംശയമാണത്രെ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നതിന്റെ പിന്നിലെന്നും സൂചനയുണ്ട്.
ഇതില്‍ നയപരമായ തീരുമാനമെടുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് ആണെന്നിരിക്കെ പരീക്ഷ എഴുതിയവരുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് പരീക്ഷയെഴുതിയവര്‍ പറയുന്നത്. തുല്യതാ പരീക്ഷ എഴുതിയവരുടെ കൂട്ടത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പി.ടി.എ നിയമനത്തിന്റെ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുമുണ്ട് . ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രീ പ്രൈമറി ക്ലാസുകളും തസ്തികകളും അംഗീകരിക്കാന്‍ സാധ്യത ഏറെയാണ്. അങ്ങിനെയെങ്കില്‍ പ്ലസ് ടു വിന്റെ തുല്യത സര്‍ട്ടിഫിക്കറ്റ് അതിന് ആവശ്യമായി വരും. ആ ജോലി സാധ്യത ഈ സര്‍ട്ടിഫിക്കറ്റിന്റെ അഭാവത്തില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്. അതു പോലെ ഈ പരീക്ഷയില്‍ പാസാകാതിരുന്ന ചിലര്‍ സേ പരീക്ഷക്കും പുനര്‍ മൂല്യ നിര്‍ണയത്തിനും അപേക്ഷിച്ചതിലും തീരുമാനമായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിന് ഇറങ്ങിയ സര്‍ക്കുലര്‍ പ്രകാരം അതിനു പണവും അടച്ചവരാണ് ഇവര്‍. തുല്യതാ പരീക്ഷ പാസാകുന്നവര്‍ക്ക് ഡിഗ്രി കോഴ്‌സും ഇതുപോലെ ഉടനെ ഉണ്ടാകുമെന്ന തുടക്കത്തിലെ പ്രഖ്യാപനവും ജല രേഖയായി മാറിയിരിക്കുന്നു. പരീക്ഷാ ഫീസടക്കം 5200 രൂപ വര്‍ഷംപ്രതി അടച്ചു രണ്ടു വര്‍ഷക്കാലം കൊണ്ടാണ് ഇവരൊക്കെ ഈ പഠനം പൂര്‍ത്തിയാക്കിയത്.
സംസ്ഥാനത്തെ നിരവധി പേര്‍ ഇത്തരത്തിലുള്ള പ്രശ്‌നം അനുഭവിക്കുന്നതായും പരിഹാരം കാണാന്‍ വിദ്യാഭ്യാസ വകുപ്പ് എത്രയും വേഗം നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്നും മനോന്‍ മണി, കെ.പി ബാലകൃഷ്ണന്‍, മഠത്തില്‍ അനില്‍ കുമാര്‍, കെ. ബാലകൃഷ്ണന്‍, സി. ജയ, വിനോദ് പറക്കളായി, സി.കെ ഗീത, ശാന്ത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി പണം തട്ടി; മലയാളിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

National
  •  5 days ago
No Image

മസ്സാജ് സെന്ററിനു മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലു പേര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  5 days ago
No Image

കൊപ്ര ആട്ടുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങി; യുവതിയുടെ കൈ പൂർണമായും അറ്റുപോയി

Kerala
  •  5 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala
  •  5 days ago
No Image

പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ

uae
  •  5 days ago
No Image

ആലത്തൂരിൽ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്

Kerala
  •  5 days ago
No Image

ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന് 

uae
  •  5 days ago
No Image

'ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും; പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്

uae
  •  6 days ago
No Image

14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നിയമനടപടിയെടുത്ത് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം

uae
  •  6 days ago