HOME
DETAILS

വല്യുമ്മയെ കൊന്ന് ഇറങ്ങിപ്പോയത് വെറും ഏഴു മിനുട്ടില്‍; സിസിടിവി ദൃശ്യങ്ങള്‍ 

  
Web Desk
February 25 2025 | 11:02 AM

New Evidence and CCTV Footage Revealed in Murder of Woman in Venjaramood

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ 23കാരന്‍ നടത്തിയ കൂട്ടക്കൊലയില്‍ കൂടുതല്‍ വിവരങ്ങളും തെളിവുകളും പുറത്ത്. പിതാവിന്റെ ഉമ്മയെ കൊലപ്പെടുത്താന്‍ അഫാന്‍ വരുന്നതിന്റെ ദൃശ്യങ്ങള്‍  പൊലിസിന് ലഭിച്ചു.
അഫാന്‍ ബൈക്കില്‍ എത്തുന്നതാണ് ദൃശ്യത്തില്‍. താഴെ പാങ്ങോട് ജുമാമസ്ജിദിന്റെ സി.സി.ടി.വിയിലാണ് പ്രതിയുടെ ദൃശ്യം പതിഞ്ഞത്. പാങ്ങോട് ഭാഗത്തുനിന്നാണ് അഫാന്‍ ബൈക്കില്‍ എത്തിയത്.

വെറും ഏഴുമിനിറ്റിനിടെ വല്ലുമ്മ സല്‍മാബീവിയുടെ അടുത്തെത്തി അവരെ കൊലപ്പെടുത്തി മാലയും കവര്‍ന്ന് അഫ്‌നാന്‍ അവിടെ നിന്ന് പോവുന്നുണ്ട്. കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തില്‍ തന്നെയാണ് അഫാന്‍ അവിടെയെത്തുന്നതെന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നതെന്ന് പൊലിസ് പറയുന്നു.

നാലു ദിവസങ്ങള്‍ക്ക് മുമ്പും അഫാന്‍ സല്‍മാബീവിയെ കാണാന്‍ എത്തിയിരുന്നെന്ന് പിതൃസഹോദരന്‍ ബദറുദ്ദീന്‍ പറയുന്നു. അഫാന്‍ ഇടക്കിടെ ഉമ്മയെ കാണാന്‍ എത്താറുണ്ടെന്നാണ് ബദറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഉമ്മയോട് സ്വര്‍ണം ചോദിക്കാറുണ്ടെന്നും ബദറുദ്ദീന്‍ പറയുന്നു

ഇന്നലെ രാവിലെ 10 മണി മുതല്‍ വൈകീട്ട് നാലുമണിവരെയുള്ള സമയത്തിലാണ് അഫാന്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. ആറു മണിക്കൂറിനുള്ളിലാണ് പ്രതി അഞ്ചു കൊലപാതകങ്ങള്‍ നടത്തിയത്. ഉമ്മ ഷമീന റഹീമി(60)നെയാണ് പ്രതി അഫാന്‍ ആദ്യം ആക്രമിക്കുന്നത്. അര്‍ബുദ രോഗി കൂടിയായ ഉമ്മയോട് പണം ആവശ്യപ്പെട്ടുവെന്നും നല്‍കാത്തതിനാല്‍ ആക്രമിച്ചുവെന്നുമാണ് അഫാന്‍ നല്‍കിയ മൊഴി. ഗുരുതരമായി പരുക്കേറ്റ ഇവര്‍ നിലവില്‍ വെന്റിലേറ്ററിലാണ്.

അവിടെ നിന്ന് പാങ്ങോട്ടെ വീട്ടില്‍ വന്ന് സല്‍മാബീവിയെ കൊലപ്പെടുത്തുന്നു. വൈകീട്ട് മൂന്ന് മണിയോടെയാണ് പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തുന്നത്. നാലുമണിയോടെ കാമുകി ഫര്‍സാന (22)യെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയാണ് കൊല്ലുന്നത്. അവസാനമാണ് കുഞ്ഞനുജന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അഹ്‌സാനെ (13) കൊലപ്പെടുത്തുന്നത്. അവന് ഇഷ്ടമുള്ള മന്തിയൊക്കെ വാങ്ങി നല്‍കി വീട്ടില്‍ വച്ച് തന്നെയാണ് ആ കുഞ്ഞിനെ കൊലപ്പെടുത്തുന്നത്. 

അഫാന്‍ ലഹരി ഉപയോഗിച്ചുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതികാരത്തോടുകൂടിയുള്ള കൊലപാതകങ്ങളായിരുന്നുവെന്ന് കരുതുന്നതായും പൊലിസ് വ്യക്തമാക്കുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

latest
  •  2 days ago
No Image

ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു

National
  •  2 days ago
No Image

വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു

Kerala
  •  2 days ago
No Image

അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

Kerala
  •  2 days ago
No Image

ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്

Kerala
  •  2 days ago
No Image

ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  2 days ago
No Image

കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി

Kerala
  •  2 days ago
No Image

ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു

Kerala
  •  2 days ago
No Image

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം

Kerala
  •  2 days ago