HOME
DETAILS

പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ

  
Shaheer
February 25 2025 | 14:02 PM

A young man suffering from obesity weighing at least 35 kg after surgery what is bariatric surgery

അബൂദബി: ചിട്ടയില്ലാത്ത ജീവിതം മൂലം വന്നുചേരുന്ന ഒരു ജീവിതശൈലീ രോഗമാണ് പൊണ്ണത്തടി. മൂക്കുമുട്ടെയുള്ള തീറ്റയും വ്യായാമങ്ങളുടെയും കായികമായ അധ്വാനത്തിന്റെയും അഭാവമാണ് പൊണ്ണത്തടിക്ക് കാരണമാകുന്നത്. അബൂദബിയിലെ ഒരു ആശുപത്രിയില്‍ വെച്ച് റോബോട്ടിക് സഹായത്തോടെയുള്ള ബാരിയാട്രിക് ശസ്ത്രക്രിയയിലൂടെ 120 കിലോഗ്രാം ഭാരം  85-ായി കുറച്ച 24കാരനായ എമിറാത്തി യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ശൈഖ് ഷഖ്ബൗട്ട് മെഡിക്കല്‍ സിറ്റിയിലെ (എസ്എസ്എംസി) സംഘമാണ് ഈ ശസ്ത്രക്രിയ നടത്തിയത്. കമ്പ്യൂട്ടര്‍ ഗൈഡഡിന്റെയും മാഗ്‌നിഫൈഡ് 3D കാഴ്ച നല്‍കുന്ന നൂതന ശസ്ത്രക്രിയാ സംവിധാനത്തിന്റെയും സഹായത്തോടെയാണ്  ഇത് നടത്തിയത്. നേര്‍ത്ത റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയക്ക് കൂടുതല്‍ കൃത്യത കൈവരിക്കാന്‍ കഴിയും.

അമിതവണ്ണം മൂലം ബുദ്ധിമുട്ടിയിരുന്ന അബ്ദുള്ള അല്‍ഖത്തന്‍, ശസ്ത്രക്രിയയ്ക്കും ശസ്ത്രക്രിയാനന്തര പരിചരണത്തിനും ശേഷം ഇപ്പോള്‍ ആശ്വാസം നേടിയിരിക്കുകയാണ്. വെറും നാല് മാസത്തിനുള്ളിലാണ് അബ്ദുള്ള 35 കിലോഗ്രാം ഭാരം കുറച്ചത്.

'ഈ നൂതന സാങ്കേതികവിദ്യ ഇവിടെ ലഭ്യമാക്കിയതിന് ഡോക്ടര്‍മാരോടും ആശുപത്രിയോടും ഞാന്‍ നന്ദിയുള്ളവനാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം എനിക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്നുണ്ട്,' ഇപ്പോള്‍ 85 കിലോഗ്രാം ഭാരമുള്ള അല്‍ഖത്തന്‍ ഗള്‍ഫ് പറഞ്ഞു.

അല്‍ഖത്തന്‍ ആദ്യമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ അമിതവണ്ണം, ഫാറ്റി ലിവര്‍ രോഗം, ഹൈപ്പര്‍ കൊളസ്‌ട്രോളീമിയ, വിട്ടുമാറാത്ത പുറം, കാല്‍മുട്ട് വേദന എന്നിവയോട് പൊരുതുകയായിരുന്നു അബ്ദുള്ള. തുടര്‍ന്നാണ് അദ്ദേഹം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയക്ക് വിധേയനായത്.

ബാരിയാട്രിക് സര്‍ജന്മാര്‍, പോഷകാഹാര വിദഗ്ധര്‍, മനഃശാസ്ത്രജ്ഞര്‍, ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുകള്‍, എന്‍ഡോക്രൈനോളജിസ്റ്റുകള്‍, അനസ്‌തേഷ്യോളജിസ്റ്റുകള്‍ എന്നിവരടങ്ങുന്ന ഒരു സംഘം റോബോട്ടിക് സഹായത്തോടെയുള്ള സ്ലീവ് ഗ്യാസ്‌ട്രെക്ടമി ശുപാര്‍ശ ചെയ്യുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ കേസ് അവലോകനം ചെയ്തു.

'ഒരു മണിക്കൂറോളം നീണ്ടുനിന്ന നടപടിക്രമത്തിന് ശേഷം, മണിക്കൂറുകള്‍ കൊണ്ടുതന്നെ അദ്ദേഹം തന്റെ ആരോഗ്യനില വീണ്ടെടുത്തു. ഞങ്ങളുടെ ടീം നടത്തിയ സമഗ്രമായ വിലയിരുത്തലിനും രോഗി ബോധവല്‍ക്കരണ സെഷനും ശേഷം പിറ്റേന്ന് രാവിലെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് രോഗിക്ക് വേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവയൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല,' ബാരിയാട്രിക് ആന്‍ഡ് ജനറല്‍ സര്‍ജനായ കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് അബ്ദുള്ള പറഞ്ഞു.

നൂതന സംവിധാനം ആമാശയത്തിന്റെയും ചുറ്റുമുള്ള അവയവങ്ങളുടെയും മെച്ചപ്പെട്ട കാഴ്ച നല്‍കുന്നുവെന്ന് റോബോട്ട് സഹായത്തോടെയുള്ള ശസ്ത്രക്രിയയുടെ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ഡോ. അബ്ദുള്ള അഭിപ്രായപ്പെട്ടു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  5 minutes ago
No Image

കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്

Kerala
  •  16 minutes ago
No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  40 minutes ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  43 minutes ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  an hour ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  an hour ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  an hour ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  2 hours ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  2 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago