വിവാദങ്ങള്‍ക്കിടെ ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഭിന്നതയിലെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വിധത്തില്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ പിയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് തിരുവനന്തപുരം എം.പിയും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍. ബ്രിട്ടീഷ് വ്യാപാര സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സും ഉണ്ട്. ചിത്രത്തില്‍.
ഇന്ത്യ-യു.കെ വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ചിത്രം പങ്കിട്ടത്. 'ബ്രിട്ടനിലെ ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സുമായും ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായുമുള്ള ആശയവിനിമയം നല്ലതായെന്ന് അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന എഫ്.ടി.എ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചു. ഇത് സ്വാഗതാര്‍ഹമാണ്' എന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു.
കോണ്‍ഗ്രസിനുള്ളില്‍ അദ്ദേഹത്തിന്റെ പ്രസ്താവനകളും നിലപാടും സൃഷ്ടിച്ച് അസ്വാരസ്യം നിനില്‍ക്കേയാണ് ഈ പോസ്റ്റ്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇത്.
പ്രത്യേകിച്ചും പാര്‍ട്ടിയില്‍ തന്റെ പങ്ക് വ്യക്തമായി നിര്‍വചിക്കാന്‍ രാഹുല്‍ ഗാന്ധിയോട് തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പോസ്റ്റിന് പ്രാധാന്യമുണ്ട്. പാര്‍ട്ടിയിലെ ആഭ്യന്തര ചര്‍ച്ചകളില്‍ തരൂരിന് അതൃപ്തിയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള തരൂരിന്റെ നിലപാടും എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള കേരള സര്‍ക്കാറിനെ പ്രശംസിച്ചതുമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
2022 ഒക്‌ടോബറില്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വെല്ലുവിളിച്ച് പാര്‍ട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കോണ്‍ഗ്രസിനുള്ളിലെ പലരെയും അമ്പരപ്പിച്ചിരുന്നു.
Good to exchange words with Jonathan Reynolds, Britain’s Secretary of State for Business and Trade, in the company of his Indian counterpart, Commerce & Industry Minister @PiyushGoyal. The long-stalled FTA negotiations have been revived, which is most welcome pic.twitter.com/VmCxEOkzc2
— Shashi Tharoor (@ShashiTharoor) February 25, 2025
മുന്‍ യു.എന്‍ നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ശശി തരൂര്‍ ഗാന്ധി കുടുംബത്തിന്റെ പ്രിയങ്കരനായ
കാര്യമായ എതിര്‍പ്പുകളോടൊപ്പം പാര്‍ട്ടിക്കുള്ളില്‍ നിന്ന് കുറഞ്ഞ പിന്തുണ മാത്രമായിരുന്നിട്ടും തരൂര്‍ 1,072 വോട്ടുകള്‍ അന്ന് നേടുകയും ചെയ്തിരുന്നു. 7,897 വോട്ടുകള്‍ നേടിയായിരുന്നു ഖാര്‍ഗെയുടെ വിജയം.
തുടര്‍ച്ചയായി നാലു തവണ ലോക്‌സഭയില്‍ തിരുവനന്തപുരം സീറ്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള കിംവദന്തികള്‍ വളര്‍ന്നു കൊണ്ടിരിക്കെ തന്നെ തരൂര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു പോസ്റ്റ് ശ്രദ്ധേയമായിരുന്നു. 'ബുദ്ധിമാനായിരിക്കുന്നത് ഒരു വിഡ്ഢിത്തമാണ്' എന്നായിരുന്നു അത്.
ഒരു ദേശീയ മാധ്യമത്തിന്റെ അഭിമുഖത്തില്‍ കോണ്‍ഗ്രസിന് തന്നെ ആവശ്യമില്ലെങ്കില്‍ തനിക്ക് മുന്നില്‍ മറ്റു വഴികളുണ്ടെന്നും തരൂര്‍ പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."