HOME
DETAILS

ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്

  
February 25, 2025 | 1:38 PM

Lulu Group to import apples from Italy

 റോം: യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ഇറ്റലി സന്ദർശനത്തോടനുബന്ധിച്ച്  റോമിൽ  നടന്ന  യു.എ.ഇ. ഇറ്റലി ബിസിനസ് ഫോറത്തിൽ വെച്ചായിരുന്നു ഇത് സംബന്ധിച്ച ധാരണ പത്രം കൈമാറിയത്. യു.എ.ഇ.യുടെ വാണിജ്യ പ്രതിനിധി സംഘാംഗമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ബിസിനസ് ഫോറത്തിൽ സംബന്ധിച്ചു. 
 
യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ കാർഷിക സംഘടനയായ സൊസൈറ്റി കോപ്പറേറ്റീവ അഗ്രിക്കോളയുമായി ലുലു ഗ്രൂപ്പ് ബിസിനസ് ഫോറത്തിൽ വെച്ച് ധാരണപത്രം കൈമാറി. വിവിധ തരം ആപ്പിളുകൾ സൊസൈറ്റി മുഖേന സംഭരിച്ച് യു.എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിപണനം ചെയ്യും. മെലിൻന്ദ ബ്രാൻഡിലുള്ള ആപ്പിളുകളാണ്  ഇറ്റലിയിൽ നിന്നും ലുലു ഇറക്കുമതി ചെയ്യുന്നത്.
 
എം എ യൂസഫലിയും സൊസൈറ്റി കോപ്പറേറ്റീവ എക്സിക്യൂട്ടീവ് ഡയറക്ടർ ലൂക്ക സാഗിലോയുമാണ് ബിസിനസ് ഫോറത്തിൽ വെച്ച് യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും  ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയുടെയും സാന്നിധ്യത്തിൽ  ധാരണ പത്രം കൈമാറിയത്. 

ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ അന്റോണിയോ തജാനി, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയുദി  ഉൾപ്പെടെയുള്ളവർ ബിസിനസ് ഫോറത്തിൽ സംബന്ധിച്ചു.

Lulu Group to import apples from Italy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago