HOME
DETAILS

ബദിയഡുക്ക മേഖലയില്‍ പനി പടരുന്നു; ആറുപേര്‍ക്ക് ഡെങ്കിപ്പനിയെന്ന് സംശയം

  
backup
May 20 2018 | 07:05 AM

%e0%b4%ac%e0%b4%a6%e0%b4%bf%e0%b4%af%e0%b4%a1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a8%e0%b4%bf



ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പനി പടരുന്നു. 13ാം വാര്‍ഡ് പട്ടാജെയില്‍ ഡെങ്കിപ്പനിയെന്ന സംശയത്തെ തുടര്‍ന്ന് ആറുപേരെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഇവരില്‍ രണ്ടുപേരെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പട്ടാജെയിലെ ബാലകൃഷ്ണ (40), മധു (48), മഹാലിംഗ നായക് (50), നാരായണ മണിയാണി (46) പ്രദീപ് കുമാര്‍ (18), ചന്ദ്രാവതി (35) എന്നിവരെയാണ് വൈദ്യ പരിശോധനക്കു വിധേയമാക്കിയത്. ഡെങ്കിലക്ഷണം സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ബാലകൃഷ്ണയെയും മധുവിനെയും മംഗളുരുവിലെ വെന്‍ലോക്ക് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. പനിയുടെ ലക്ഷണം കണ്ടെത്തിയിട്ടും പകര്‍ച്ച വ്യാധി തടയുവാനുള്ള മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ബദിയഡുക്കയില്‍ നടന്നിട്ടില്ല.
ടൗണിലെ ചില ഓടകള്‍ അടഞ്ഞു കിടക്കുമ്പോള്‍ മറ്റു ചില ഓടകളില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ചില ഹോട്ടലുകളില്‍ നിന്നും ബേക്കറി ശീതള പാനിയ കടകളില്‍ നിന്നും മലിനജലം ഒഴുക്കി വിടുകയാണ്.
മലിനജലം ബദിയഡുക്ക കുമ്പള റോഡരികില്‍ പാതയോരത്ത് കാംപ്‌കോയ്ക്കു മുമ്പില്‍ ടെംപോ സ്റ്റാന്‍ഡിനു മുന്‍വശം ഓടകളില്‍ ഒഴുക്കി വിടുന്നത് മൂലം ദുര്‍ഗന്ധം വമിച്ചു മൂക്കുപൊത്തി വേണം ഇതുവഴി കടന്നുപോകാന്‍. ആഴ്ചചന്ത നടക്കുന്ന സ്ഥലത്തെ മാലിന്യങ്ങളും തള്ളുന്നതും ഇതേ ഓടയിലാണ്.
അതേ സമയം ടൗണില്‍ കെട്ടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും ശുചീകരണത്തിന്റെ പേരില്‍ ആരെങ്കിലും പണം തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago