കുടിവെള്ളത്തിന് പരിഹാരം കാണണമെന്ന്
ആലത്തൂര്‍: ഗ്രാമപഞ്ചായത്തില്‍ വരള്‍ച്ച മൂലം രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന വാര്‍ഡുകളില്‍ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ്. ഗ്രാമപഞ്ചായത്തില്‍ ടൗണ്‍, പള്ളിപ്പറമ്പ്, കുന്നംപറമ്പ്, മൂച്ചിക്കാട്, പണ്ടാരകാട് എന്നീ പ്രമേശങ്ങളില് ജനങ്ങള്‍ ആശ്രയിക്കുന്നത് പഞ്ചായത്ത് പൈപ് വെള്ളത്തെയാണ്. കുടുംബങ്ങള്‍ക്ക് കുടിക്കുവാനും പാചക ആവശ്യത്തിന്നും ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ജലവിതരണമാണെങ്കില് ദിവസം തോറും ഒന്ന് രണ്ട് മണിക്കൂറുകള്‍ മാത്രമാണ് നടത്തുന്നത്. അതിനാല്‍ ഈ ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ കുഴല്‍കിണറുകള്‍ പൈപ് ലൈനില്‍ ബന്ധിപ്പിച്ച് ജലവിതരണം സുഗമമാക്കണമെന്നും ടാങ്കറുകളില്‍ ജലവിതരണം നടത്തണമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള ശ്രോതസ്സായ ഗായത്രി പുഴയും വറ്റി വരളുകയാണ്. അതിനാല്‍ പോത്തുണ്ടി, മംഗലം ഡാം എന്നിവിടങ്ങളില്‍നിന്ന് ഗായത്രി പുഴയിലേക്ക് വെള്ളം തുറന്ന് വിടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ പലഭാഗത്തും വേനല്‍മഴ ലഭിച്ചപ്പോള്‍ ആലത്തൂര്‍ ഭാഗത്ത് മഴയും വളരെ കുറവാണ് അതിനാല്‍ കുടിവെള്ളപ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കയാണ്. അടിയന്തിരമായി പരിഹാരം കാണണമെന്നാണ് പൊതുജനാഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."