HOME
DETAILS
MAL
സ്വദേശിവല്‍കരണം ഊര്‍ജിതമാക്കാന്‍ ഏഴു പദ്ധതികള്‍
backup
May 20 2018 | 18:05 PM
ജിദ്ദ: സഊദിയില്‍ സ്വദേശിവല്‍കരണം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനും വിദേശ റിക്രൂട്ട്മെന്റുകള്‍ കുറക്കുന്നതിനുമായി ഏഴു പദ്ധതികള്‍ ആവിഷ്കരിക്കുന്നു.
സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിനായി പ്രധാനമായും ഏഴു പദ്ധതികളാണ് തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്നത്.
സ്വദേശി ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കുക, തൊഴില്‍ പരിശീലനം നല്‍കുക, വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികളെ പ്രോത്സാഹിപ്പിക്കുക, തൊഴിലാളികളെ റിക്രൂട്ട്മെന്റ് ചെയ്യുമ്പോള്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുക, പാര്‍ട്ട്ടൈം ജോലിയെ പ്രോത്സാഹിപ്പിക്കുക, സ്വദേശി സംരംഭകര്‍ക്ക് കൂടുതല്‍ അവസരം നല്‍കുക, തൊഴില്‍ നിയമന സംവിധാനം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."