HOME
DETAILS

കവണക്കല്ല് ഷട്ടറുകള്‍ യഥാസമയം പുനസ്ഥാപിച്ചില്ല; ചാലിയാര്‍, ഇരുവഴിഞ്ഞി, ചെറുപുഴ തീരങ്ങള്‍ വരള്‍ച്ചയിലേക്ക്

  
backup
March 22 2017 | 03:03 AM

%e0%b4%95%e0%b4%b5%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%b7%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b4%a5


മാവൂര്‍: തകര്‍ന്ന ഷട്ടറിലൂടെയുള്ള ചോര്‍ച്ച ശക്തമായതോടെ ചാലിയാര്‍, ഇരുവഴിഞ്ഞി, ചെറുപുഴകളുടെ തീരം കടുത്ത വരള്‍ച്ചയിലേക്ക്. നാടും നഗരവും വേനല്‍ചൂടില്‍ വെന്തുരുകുമ്പോള്‍ കോടികള്‍ മുടക്കി ഒന്നരപ്പതിറ്റാണ്ട് മുന്‍പ് കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഊര്‍ക്കടവില്‍ നിര്‍മിച്ച റഗുലേറ്റര്‍ കം-ബ്രിഡ്ജിന്റെ ചോര്‍ച്ച നാട്ടുകാരില്‍ ആശങ്കയുളവാക്കുന്നുണ്ട്.
തുരുമ്പെടുത്ത് നശിച്ച പഴയ ലോക്ക്ഷട്ടര്‍ അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ ഡിസംബറില്‍ പൊളിച്ചുനീക്കിയിരുന്നു. പുതിയ ഷട്ടര്‍ രണ്ടാഴ്ചക്കകം സ്ഥാപിക്കുമെന്ന് പറഞ്ഞാണ് അധികൃതര്‍ പഴയ ഷട്ടര്‍ പൊളിച്ചുമാറ്റിയത്. ഷട്ടര്‍ പൊളിച്ചുമാറ്റിയതല്ലാതെ തുടര്‍ന്നുള്ള നിര്‍മാണപ്രവൃത്തി കാര്യക്ഷമമല്ല. ഇതേത്തുടര്‍ന്ന് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം താളംതെറ്റി. 2000ല്‍ കമ്മിഷന്‍ ചെയ്ത റഗുലേറ്ററിനെ ആശ്രയിച്ച് ചാലിയാര്‍, ചെറുപുഴ, ഇരുവഴിഞ്ഞി എന്നിവയുടെ തീരത്ത് ഒട്ടേറെ ശുദ്ധജല പദ്ധതികളും ഇറിഗേഷന്‍ പദ്ധതികളും ഉണ്ട്. ഷട്ടറുകള്‍ യഥാസമയം സ്ഥാപിക്കാനാകാത്തതിനാല്‍ റഗുലേറ്ററിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുന്നതില്‍ ആശങ്കയിലാണ് കര്‍ഷകര്‍. ചാലിയാര്‍, ഇരുവഴിഞ്ഞി, ചെറുപുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ കിണറുകള്‍ വറ്റിത്തുടങ്ങി. ചാത്തമംഗലം, മാവൂര്‍, കുന്ദമംഗലം പഞ്ചായത്തുകളിലെ ഹെക്ടര്‍ കണക്കിന് കൃഷി നാശത്തിന്റെ വക്കിലാണ്. മെഡിക്കല്‍ കോളജിലേക്ക് ശുദ്ധജലം വിതരണംചെയ്യുന്ന കൂളിമാട് പി.എച്ച്.ഇ.ഡിയിലെ പമ്പ്ഹൗസിന്റെ പ്രവര്‍ത്തനം താളം തെറ്റും.
പുതുതായി സ്ഥാപിക്കാനുള്ള ഷട്ടറിനാവശ്യമായ യന്ത്രസാമഗ്രികള്‍ കോയമ്പത്തൂരില്‍നിന്ന് കാഞ്ഞിരമൂഴിയിലെത്തിച്ച് പുതിയ ഷട്ടറിന്റെ മറ്റുജോലികള്‍ നടക്കുന്നുണ്ട്. 28.5 ലക്ഷംരൂപയാണ് പുതിയ ഷട്ടര്‍ സ്ഥാപിക്കാന്‍ വകയിരുത്തിയത്. കൊണ്ടോട്ടി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ എം.കെ രാജഗോപാല്‍, പാലക്കാട് മലമ്പുഴയിലെ മെക്കാനിക്കല്‍ വിഭാഗം എന്‍ജിനിയര്‍  ഇ. സതീഷ് എന്നിവരാണ് നിര്‍മാണപ്രവൃത്തിക്ക് നേതൃത്വം വഹിക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മാര്‍ച്ച് പകുതി പിന്നിട്ടപ്പോഴേക്കും ചാലിയാറിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ റഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ ലോക്ക് ഷട്ടറും സമാന്തര ഷട്ടറും കേടുപാടുകള്‍ സംഭവിച്ച് വന്‍തോതില്‍ ചോര്‍ച്ച അനുഭവപ്പെടുന്നുണ്ട്. രണ്ടു ഷട്ടറുകളും ഒരുമിച്ച് മാറ്റാനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണം ലോക്ക് ഷട്ടര്‍ മാത്രം മാറ്റാനാണ് പദ്ധതിയിട്ടിരുന്നത്. ലോക്ക് ഷട്ടര്‍ പൊളിച്ചുമാറ്റിയതോടെ ഇപ്പോള്‍ വന്‍തോതില്‍ ചോര്‍ച്ച അനുഭവപ്പെടുന്നുണ്ട്. യൂണിവേഴ്‌സിറ്റിക്കടുത്ത കിന്‍ഫ്രയിലേക്കും, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലേക്കും എട്ടുപഞ്ചായത്തുകളിലേക്കും ശുദ്ധജലം നല്‍കുന്ന ചീക്കോട് ജലവിതരണ പദ്ധതിയിലേക്കും ഊര്‍ക്കടവില്‍നിന്നാണ് ശുദ്ധജലം എടുക്കുന്നത്. ചാലിയാറിലും പോഷകനദികളിലും അനുദിനം ജലനിരപ്പ് ഗണ്യമായി കുറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago