കിണര്‍ റീചാര്‍ജിങ്ങും മുടങ്ങി
വരള്‍ച്ച പ്രതിരോധിക്കാന്‍ മഴവെള്ളം സംഭരിച്ച് കിണര്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതിയും ഫലപ്രദമായില്ല. വരള്‍ച്ച മുന്നില്‍കണ്ട് നാട്ടിലെ ജലസ്രോതസുകളെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന പദ്ധതി തയാറാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടു കഴിഞ്ഞ ഒക്‌ടോബറില്‍ ജില്ലാഭരണകൂടം നിര്‍ദേശിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. നാട്ടിലെ ജലസ്രോതസുകള്‍ സംരക്ഷിക്കുകയാണു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ക്രിയാത്മകനടപടിയായിരുന്നു കിണര്‍ റീചാര്‍ജിങ്. എന്നാല്‍ ഇതും മുടങ്ങിയ അവസ്ഥയാണിപ്പോള്‍.
വിസ്മൃതിയിലായി
പുനര്‍ജനി പദ്ധതി
നിളയുടെ ഗതകാലപ്രൗഢി വീണ്ടെടുക്കാന്‍ ജില്ലാ കലക്ടറായിരുന്ന എസ്. വെങ്കിടേശപതി വിഭാവനം ചെയ്ത പുനര്‍ജനി പദ്ധതിയും മൃതിയടഞ്ഞു. പുഴയോരത്തെ കൈയേറ്റങ്ങള്‍ തിരിച്ചുപിടിച്ച് കരയിടിച്ചില്‍ തടയാന്‍ ഇരുവശത്തും മരങ്ങള്‍ വച്ചുപിടിപ്പിക്കുകയായിരുന്നു പുനര്‍ജനിയുടെ പ്രധാനലക്ഷ്യം. എന്നാല്‍ തവനൂര്‍, ചെമ്പിക്കല്‍, തുടങ്ങിയ സ്ഥലങ്ങളില്‍ തൈകള്‍ നട്ടതിനപ്പുറം പദ്ധതി പുരോഗമിച്ചില്ല. പ്രതിമാസ അവലോകനയോഗങ്ങള്‍ ചേരാനുള്ള തീരുമാനവും കാറ്റില്‍പറന്നു.
ആവശ്യത്തിനു ജീവനക്കാരില്ല; പരാതികള്‍ കുന്നുകൂടുന്നു
നടുവൊടിഞ്ഞ് ജില്ലയുടെ ജിയോളജി ഓഫിസ്
മഞ്ചേരി: ജില്ലയുടെ ജിയോളജി ആന്‍ഡ് മൈനിങ് ഓഫിസില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് ഓഫിസ് പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ജിയോളജി വകുപ്പിനു കീഴിലുള്ള ജില്ലാ ഒഫിസാണ് മഞ്ചേരി കച്ചേരിപ്പടിയില്‍ പ്രവര്‍ത്തിക്കുന്നത്. ദിവസേന ആയിരകണക്കിനാളുകളാണ് വിവിധ പരാതിയുമായി ഓഫിസില്‍ എത്തുന്നത്. വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് പതിനായിരകണക്കിന് അപേക്ഷകള്‍ വില്ലേജ് ഓഫിസുകളില്‍ കെട്ടികിടക്കുന്നുണ്ട്. കരിങ്കല്‍- ചെങ്കല്‍ ഖനം, മണ്ണെടുക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കും മറ്റു വിവിധ പരിശോധനകള്‍ക്കുമായി ജില്ലയുടെ ഈ ഒഫിസിലുള്ളത് ഒരു ജിയോളജിസ്റ്റ്, രണ്ട് അസിസ്റ്റന്റ് ഓഫിസര്‍, ഒരു മൈനിങ് റവന്യു ഇന്‍സ്‌പെക്ടര്‍, ക്ലര്‍ക്ക്, ഡ്രൈവര്‍, പ്യൂണ്‍, വാച്ചര്‍ തുടങ്ങിയ പരിമിതമായ ജീവനക്കാര്‍ മാത്രം. ഒരു താലൂക്ക് ഓഫിസിന്റെ അത്രപോലും സൗകര്യങ്ങളും ജീവനക്കാരുമില്ലാതെയാണ് ജില്ലയുടെ ജിയോളജി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, ഏറനാട്, നിലമ്പൂര്‍ തുടങ്ങിയ താലൂക്കുകള്‍ ഉള്‍പ്പെടുന്ന വിസതൃതമായ ഏരിയകളിലെ മണ്ണെടുപ്പ്, ഖന അനുമതി, മറ്റു പരിശോധനകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ദിനേ ജിയോളജി വകുപ്പിനു നിര്‍വഹിക്കേണ്ടത്.
1997ല്‍ നിലവില്‍വന്ന ഈ ഓഫിസില്‍ അന്നത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളതെന്ന് അധികൃതര്‍ പറയുന്നു. ജീവനക്കാരുടെ കുറവ് മൂലം നിലവിലുള്ള ഉദഗ്യോഗസ്ഥര്‍ക്ക് ഇരട്ടി ജോലിഭാരം പേറേണ്ടിവരികയും ചെയ്യുന്നു. ഓഫിസിലെത്തുന്നവര്‍ക്ക് നേരാവണ്ണം ഇരിക്കാനുള്ള പ്രാഥമിക സൗകര്യങ്ങളുടെ സ്ഥിതിയും ഇപ്രകാരം തന്നെയാണ്.
ഒരോ വര്‍ഷവും നാലായിരത്തിലധികം പരാതികള്‍ ഓഫിസില്‍ എത്തുന്നുണ്ടന്ന് ഒഫിസ് അധികൃതര്‍ പറയുന്നു. നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള നൂറുകണക്കിനു വിവരാവകാശങ്ങളാണ് ഓഫിസ് മേശപുറത്തുള്ളത്. ഇതെല്ലാം കൈകാര്യം ചെയ്യുന്നതിനു ജീവനക്കാരില്ലാതതിനാല്‍ പരാതികള്‍ പരിഹാരമാകാതെ കുന്നുകൂടി കിടക്കുകയാണ്. അതിനിടെ അനധികൃത പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഓഫിസിലെത്തുന്ന പരാതികള്‍ക്ക് ചില സമയങ്ങളില്‍ നിശ്ചിത സ്ഥലങ്ങളില്‍ ഇവിടെനിന്നും ഉദ്യോഗസ്ഥരെത്തണം. ഉദ്യോഗസ്ഥരുടെ കുറവ് ഇത്തരം പ്രവര്‍ത്തനങ്ങളെയും താളംതെറ്റിച്ചിരിക്കുകയാണ്. ജിയോളജി ഒഫിസ് വഴി വര്‍ഷംതോറും കോടികള്‍ സര്‍ക്കാറിന് ലഭിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖതകാണിക്കുകയാണ്.
മലയാള സര്‍വകലാശാലയ്ക്ക് ഭൂമി കണ്ടെത്തിയതിലും വില നിര്‍ണയിച്ചതിലും ക്രമക്കേടെന്ന് എം.എല്‍.എ
തിരൂര്‍: മലയാള സര്‍വകലാശാലയ്ക്കായി ഭൂമി കണ്ടെത്തിയതിലും വില നിര്‍ണയിച്ചതിലും ക്രമക്കേടുണ്ടെന്ന് സി. മമ്മൂട്ടി എം.എല്‍.എ. ഇടപാടില്‍ അഴിമതിയുള്ളതായി സംശയിക്കുന്നതായും സുതാര്യമായ അന്വേഷണം വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. പ്രതിബന്ധതയുണ്ടെങ്കില്‍ കുറഞ്ഞ വിലയ്ക്ക്് ഭൂമി നല്‍കാന്‍ തയാറാകണം. സെന്റിന് നാലു ലക്ഷം വേണമെന്നാണ് ഭൂവുടമകളുടെ ആവശ്യം. എന്നാല്‍ 1,70,000 രൂപ സെന്റിനു നല്‍കാനാണ് നേരത്തെയുള്ള ശുപാര്‍ശ. 14 ഏക്കര്‍ ഭൂമിയാണ് സര്‍വകലാശാലക്കായി കണ്ടെത്തിയത്. ഇതു വാങ്ങാന്‍ 25 കോടി രൂപ വരുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഇതിലാകട്ടെ ആറ് ഏക്കര്‍ ചതപ്പുനിലമാണ്. ഇതിനും 1,70,000 രൂപ കൊടുക്കുക എന്നത്് പ്രായോഗികമല്ല. ഭൂമി കച്ചവടത്തില്‍ അഴിമതി നടന്നതായി സംശയിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന്് റവന്യൂവകുപ്പ് അറിയിച്ചുണ്ടെന്നും സി. മമ്മുട്ടി എം.എല്‍.എ പറഞ്ഞു.
ഭൂമിയുടെ ഉടമസ്ഥവകാശവും പരിശോധനവിധേയമാക്കേണ്ടതാണ്. ഭൂമി കാര്യത്തില്‍ വകുപ്പ് തല പരിശോധന വേണം. കുറഞ്ഞ വിലക്കാണ് ഭൂമി സ്വന്തമാക്കേണ്ടത്. അതിനു പകരം ഭീമമായ തുകയിലെ കച്ചവടത്തിനുളള അധികൃത പുറപ്പാട്് അഴിമതിക്ക് കളമൊരുക്കുന്നതാണ്. ഇത് അനുവദിക്കാനാകില്ല.
സുതാര്യമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യം. ആതവനാട്ടെ ഭൂമി ഏറ്റെടുക്കാനാണ് ആദ്യം ശ്രമിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും പ്രതിഷേധം കാരണം മരവിപ്പിക്കേണ്ടി വന്നു. പിന്നീട് പച്ചാട്ടിരിയില്‍ സ്ഥലത്തിന് ശ്രമിച്ചു. അവിടെയും പ്രതിഷേധമുണ്ടായി. സ്ഥമെടുപ്പ് നീണ്ടുപോയതിനാലാണ് തുഞ്ചന്‍ മെമ്മോറിയല്‍ ഗവ കോളജ് സ്ഥലത്ത്് അഞ്ച്് ഏക്കറില്‍ ഫ്രീ ഫാബിക്കേറ്റില്‍ 98 ദിവസം കൊണ്ടു താല്‍ക്കാലിക കെട്ടിടമുണ്ടാക്കി സര്‍വകലാശാല സ്ഥാപിച്ചത്. അതിനാല്‍ സര്‍വകലാശാലയുടെ പേരിലുള്ള അന്യായ ഭൂമിക്കച്ചവടം അനുവദിക്കില്ലെന്ന് എം.എല്‍.എ വ്യക്തമാക്കി.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍
മലപ്പുറം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ വിവിധ പഞ്ചായത്ത്‌നഗരസഭകളില്‍ താഴെ പറയുന്ന പ്രകാരം നടക്കും. സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരംഗം സ്മാര്‍ട്ട് കാര്‍ഡും റേഷന്‍ കാര്‍ഡുമായി പുതുക്കാന്‍ എത്തേണ്ടതാണ്.
കോഡൂര്‍ പഞ്ചായത്ത്: 22 മുതല്‍ 26 വരെ പഞ്ചായത്ത് ഹാള്‍, മലപ്പുറം നഗര സഭ: 23, 24- ടൗണ്‍ ഹാള്‍ കുന്നുമ്മല്‍, 25, 26 എം.എം.ഇ.ടി മേല്‍മുറി, 27, 28 കോല്‍മണ്ണ സ്‌കൂള്‍.
ആനക്കയം: 22 ന് എ.എം.എല്‍.പി സ്‌കൂള്‍ ചെപ്പൂര്‍, 23 ന് വടക്കുമുറി മദ്‌റസ, ജി.എം.യു.പി സ്‌കൂള്‍ ഇരുമ്പുഴി, 24 ന് ആലുംകുന്നു മദ്‌റസ, 25 ന് ജി.എല്‍.പി സ്‌കൂള്‍ പന്തല്ലൂര്‍, 26 ന് പൊറ്റമ്മല്‍, 27 ന് തെക്കുംപാടം മദ്‌റസ, 28 ന് കമ്മ്യൂണിറ്റി ഹാള്‍, 29 ന് പാണായി വായന ശാല, എടക്കര: 22 മുതല്‍ 27 വരെ പഞ്ചായത്ത് ഹാള്‍, അരീക്കോട്: 22 മുതല്‍ 27 വരെ കമ്മ്യൂണിറ്റി ഹാള്‍. മഞ്ചേരി നഗരസഭ: 22 ന് പുല്ലൂര്‍ സ്‌കൂള്‍, 23 ന് ചോലക്കല്‍ കമ്മ്യൂണിറ്റി ഹാള്‍, 24 ന് ടൗണ്‍ ഹാള്‍ മഞ്ചേരി, 25 ന് പിലാക്കല്‍ മദ്‌റസ 26 ന് പോറ്റമ്മല്‍ സ്‌കൂള്‍, 27 ന് പാലക്കുളം ജി.എം.എല്‍.പി സ്‌കൂള്‍, 28 ന് നെല്ലികുത്ത് മദ്‌റസ, 29 ന് കിടങ്ങഴി എച്ച്.എം ഹാള്‍, 30 ന് കിഴക്കേത്തല മദ്‌റസ, 31 ന് വട്ടപ്പാറ മദ്‌റസ, ഏപ്രില്‍ ഒന്നിന് വേട്ടെക്കാട് സ്‌കൂള്‍, ഏപ്രില്‍ രണ്ടിന് വീമ്പൂര്‍ സ്‌കൂള്‍, മൂന്നിന് കറുത്തേടത്ത് സ്‌കൂള്‍, നാലിന് ചെരണി പാര്‍ക്ക്, അഞ്ചിന് മുള്ളംപാറ സ്‌കൂള്‍, ആറിന് പട്ടര്‍ക്കുളം സ്‌കൂള്‍, ഏഴിന് രാമംകുളം മദ്‌റസ. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകരുമായി ബന്ധപ്പെടുക. ഫോണ്‍: 18002002530.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."