ആര്‍.എസ്.എസിന്റേത് പുരാണ കേന്ദ്രിതമായ ചരിത്രം : കെ.ഇ.എന്‍
കൊളച്ചേരി: ഇന്ത്യയുടെ മതേതര ചരിത്രത്തിന് ബദലായി പുരാണകേന്ദ്രിതമായ ചരിത്രമെന്ന ആശയമാണ് 2018ല്‍ സംഘപരിവാര്‍ മുന്നോട്ടു വയ്ക്കുന്നതെന്നു കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു.
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കര്‍ഷകപ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകനുമായ വിഷ്ണുഭാരതിയന്‍ അനുസ്മരണസമ്മേളനത്തില്‍ സമകാലിക ഇന്ത്യ ഫാസിസ്റ്റ് കടന്നാക്രമണങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്റെ ആശയം അവര്‍ തന്നെ പറയുമ്പോള്‍ നമ്മള്‍ ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ അതിനെ എതിര്‍ക്കുന്നവര്‍ സംഘപരിവാറിന്റെ ആശയം പറയുമ്പോള്‍ നാം ഭയക്കേണ്ടതുണ്ട്.
നിറത്തിന്റെ പേരില്‍ നമ്മുടെ രാജ്യത്ത് വിവേചനം ഇല്ലെന്ന് കാണിക്കാന്‍ ജനാധിപത്യവാദികളായ, സംഘപരിവാറിനെ എതിര്‍ക്കുന്നവരായ നമ്മുടെ സുഹൃത്തുക്കള്‍ പോലും പുരാണത്തിന്റെ ശ്രീകൃഷ്ണന്റെ നിറം എടുത്തുപറയുന്ന ഒരു സാഹചര്യം ഇതിന് ഉദാഹരണമാണ്. ഫാസിസത്തെ പരാജയപ്പെടുത്തുക പ്രയാസമാണെങ്കിലും അസാധ്യമായ കാര്യമല്ലെന്നും കെ. ഇ. എന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."