HOME
DETAILS
MAL
ബജറ്റ് തടസപ്പെടുത്തിയതിന് മഹാരാഷ്ട്ര നിയമസഭയില്‍ കൂട്ട സസ്പെന്ഷന്
backup
March 22 2017 | 07:03 AM
മുംബൈ: ബജറ്റ് അവതരണം തടസപ്പെടുത്തിയതിന് മഹാരാഷ്ട്ര നിയമസഭയില്‍ 19 പ്രതിപക്ഷ എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തു. ഒമ്പതു കോണ്‍ഗ്രസ് എം.എല്‍.എമാരെയും പത്ത് എന്‍.സി.പി എം.എല്‍.എമാരെയുമാണ് സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തത്.
മാര്‍ച്ച് 18നു നടന്ന ബജറ്റ് സമ്മേളനം തടസപ്പെടുത്തിയ എം.എല്‍.എമാരെ സസ്പെന്‍ഡു ചെയ്യണമെന്നു മന്ത്രി ഗിരിഷ് ബപാട് സ്പീക്കറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
ഏപ്രില്‍ എട്ട് വരെയാണ് ബജറ്റ് സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."