തിരുവേഗപ്പുറക്കാരുടെ കണ്ണീരു കാണാന്‍ ഇനി മുജീബില്ല
കൊപ്പം: വില്ലേജിലും ഗ്രാമപഞ്ചായത്തിലും കൃഷിഭവനിലും പുഞ്ചിരിച്ച് ഒരുപിടി കടലാസുമായി നീങ്ങുന്ന മുജീബ് (39) ഇനി ഓര്‍മ. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളുടെ പരിഹാരമായിരുന്നു മുജീബ്. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ഇവിടെനിന്നൊന്നും പരിഹാരമായില്ലെങ്കില്‍ താലൂക്കിലും കലക്ടറേറ്റിലും സെക്രട്ടേറിയറ്റിലും വരെ എത്തി പ്രതിവിധി കാണും.
മുജീബിനെ പൊതുപ്രവര്‍ത്തനരംഗത്ത് വേറിട്ടു നിര്‍ത്തിയത് ഇത്തരം ഇടപെടലുകളാണ്. ഇന്നലെ രാത്രിയില്‍ മുജീബ് മരണത്തിന് കീഴടങ്ങിയപ്പോല്‍ ഒരു ഗ്രാമം കണ്ണീരില്‍ മുങ്ങിയതും മുജീബിന്റെ ഈ നന്മയുടെ മുഖം ഓര്‍ത്താണ്. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തംഗമായ കിനാങ്ങാട്ടില്‍ മുജീബിന്റെ മരണം നാടിന്റെ നൊമ്പരമായിരിക്കുകയാണ്.
ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയായിരുന്നുമരണം. ഗ്രാമപഞ്ചായത്തംഗമെന്ന നിലയില്‍ പൊതുപ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനില്‍ക്കെയായിരുന്നു ആകസ്മിക നിര്യാണം. കേരളാ കോണ്‍ഗ്രസ് (എം) പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റാണ്.
തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരോടും അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു. വാര്‍ഡിലെ വികസനകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തി.
ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് സ്വതന്ത്രനായി മത്സരിച്ച മുജീബ് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ശനിയാഴ്ച പതിവ് പോലെ മുജീബ് ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി തന്റെ വാര്‍ഡില്‍ അടുത്ത ദിവസം നടക്കുന്ന ഗ്രാമസഭയുടെ നോട്ടീസൊക്കെ വാങ്ങിയാണ് വീട്ടിലേക്ക് പോയത്. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഉടന്‍ മരണം സംഭവിച്ചു.
മരണവിവരം അറിഞ്ഞ് നിരവധി പേരാണ് തിരുവേഗപ്പുറയിലെ വീട്ടിലെത്തി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കരിഞ്ചീരിത്തൊടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് മറവ് ചെയ്തു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി.
പ്രസിഡന്റ് ടി.പി ശാരദ അധ്യക്ഷയായി. എം.എ സമദ്, ടി.പി കേശവന്‍, പി. ഇന്ദിരാദേവി ടീച്ചര്‍, കെ.കെ.എ അസീസ്, പി.കെ സതീശന്‍, എം.വി അനില്‍കുമനാര്‍, അലി കുന്നുമ്മല്‍, കെ. സേതുമാധവന്‍, എം.പി സുരേഷ്, പി.ടി അബൂബക്കര്‍, മണികണ്ഠന്‍, വാസു, ബീന, വി.പി സെയ്തുമുഹമ്മദ്, കെ. പരേമശ്വരന്‍, വി.കെ ബദറുദ്ദീന്‍, കെ.ടി അന്‍സാര്‍, പി.പി മുസ്തഫ, കിനാങ്ങാട്ടില്‍ മാനു ഹാജി, മൊയ്തീന്‍കുട്ടി, മഠത്തൊടി ബാവ, സൈഫുദ്ദീന്‍, കെ.കെ അലി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."