ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് വെടിവയ്പ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് എസ്റ്റേറ്റിലുണ്ടായ വെടിവയ്പ്പില്‍ ആക്രമിയടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലിസ് ഉദ്യോഗസ്ഥനടക്കം 40 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാർലമെന്‍റ് നടക്കുന്നതിനിടേയാണ് ആക്രമണം. സംഭവത്തേത്തുടർന്ന് പാർലമെന്‍റ് അധോസഭ നിർത്തിവച്ചു.
പാര്‍ലമെന്റിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമിയെ പൊലിസ് വെടി വച്ചു കൊല്ലുകയായിരുന്നു. അക്രമികള്‍ ഓടിച്ച കാര്‍ ഇടിച്ചാണ് പലര്‍ക്കും പരുക്കേറ്റതെന്നും റിപ്പോര്‍ട്ടുണ്ട്.
പാര്‍ലമെന്റിലേക്കുള്ള റോഡുകളും പാര്‍ലമെന്റ് ഹാളുകളും അടച്ചിട്ടിരിക്കുകയാണ്. സഭാംഗങ്ങളോട് ജനാലയ്ക്കരികില്‍ നില്‍ക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയര്‍ ആംബുലന്‍സുകള്‍ ഉപയോഗിച്ച് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കുകയാണ്.
വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിനു സമീപത്താണ് വെടിവയ്പ്പുണ്ടായത്. പാര്‍ലമെന്റ് എസ്റ്റേറ്റിന്റെ മറ്റു ഭാഗങ്ങളിലും സമാന അക്രമമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
തീവ്രവാദി അക്രമമെന്നാണ് ലണ്ടന്‍ മെട്രോപോളിറ്റന്‍ പൊലിസ് പറയുന്നത്. മറ്റു വിവരങ്ങള്‍ ലഭിക്കുന്നതു വരെ ഇത് തീവ്രവാദി ആക്രമണമായിരിക്കുമെന്ന് പൊലിസ് പറഞ്ഞു.
അഞ്ചു പേര്‍ക്കെങ്കിലും പരുക്കേറ്റതായാണ് വിവരം. റോഡിലും വശത്തുമായി ഇവര്‍ ചോര വാര്‍ന്നു കിടക്കുന്ന ചിത്രങ്ങള്‍ വിവിധ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. പരുക്കേറ്റവരെ ചികിത്സിക്കാനായി ആംബുലന്‍സുകളും മറ്റും സജ്ജമാക്കിയിട്ടുണ്ട്.
A car on Westminster Bridge has just mowed down at least 5 people. pic.twitter.com/tdCR9I0NgJ
— Radosław Sikorski (@sikorskiradek) March 22, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."