ഹജ്ജ് ക്യാംപ്: അന്തിമ തീരുമാനം ഏപ്രില്‍ രണ്ടിന് ശേഷം
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഏപ്രില്‍ 2ന് മുംബൈയില്‍ നടക്കുന്ന കേന്ദ്ര ഹജ്ജ് നയ യോഗത്തിന് ശേഷം. 2017 മുതല്‍ 2022 വരെയുളള കാലത്തേക്കുളള ഹജ്ജ് നയങ്ങള്‍ വ്യക്തമാക്കാന്‍ കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി നിയോഗിച്ച മൂന്നംഗ സംഘം ഏപ്രില്‍ 2 ന് മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ സംബന്ധിക്കും. പ്രൊഫ. എ. കെ അബ്ദുള്‍ ഹമീദ്, ഡോ. ഇ.കെ അഹമ്മദ് കുട്ടി, നാസറുദ്ദീന്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിക്കുന്നത്.
ഹജ്ജ് വിമാന സര്‍വിസിന് നെടുമ്പാശ്ശേരിയിലേക്കാണ് വിമാന ടെന്‍ഡര്‍ ക്ഷണിച്ചതെങ്കിലും ഹജ്ജ് കമ്മിറ്റി കരിപ്പൂരിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വിസ് ലഭിക്കാത്ത പക്ഷം ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ കൊച്ചിയിലെ സിയാല്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ ഹജ്ജ് അസി. സെക്രട്ടറി ടി. കെ അബ്ദുറഹിമാനെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."