HOME
DETAILS
MAL
മദീനയിൽ നോമ്പ് തുറ സമയം അറിയിക്കാൻ ഈ വർഷം പീരങ്കി തീ തുപ്പില്ല
backup
May 21 2018 | 08:05 AM
മദീന: നോമ്പ് കാലത്തെ പ്രതാപ സ്മരണകൾ ഉയർത്തി മദീനയിൽ പ്രവർത്തിച്ചിരുന്ന റമദാൻ പീരങ്കി ഈ വർഷം പ്രവർത്തന രഹിതം. നോമ്പ് തുറ സമയം അറിയിക്കാനായിരുന്നു വര്‍ഷങ്ങളായി മദീനയിൽ പീരങ്കി വെടി റമദാനിൽ പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക സാഹചര്യങ്ങളാൽ ഈ വർഷം മദീനയിൽ പീരങ്കി വെടി പ്രവർത്തിക്കുന്നില്ല. ചില സാങ്കേതിക വ്യവസ്ഥകൾ പൂർത്തിയാക്കേണ്ടതിനാലാണ് ഈ വർഷം പീരങ്കി വെടി നിർത്തിവെക്കുന്നതിനു നേരത്തെ തന്നെ മദീന ഗവർണറേറ്റ് വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം മുതൽ റമദാനിൽ മദീനയിൽ പീരങ്കി വെടി പൊട്ടിക്കുന്നത് പുനരാരംഭിക്കുമെന്നും ഗവർണറേറ്റ് അറിയിച്ചിരുന്നു.
ഇടക്കാലത്ത് മദീനയില്‍ നിര്‍ത്തിവച്ച പീരങ്കി വെടി 2015 റമദാനില്‍ പുനരാരംഭിക്കുന്നതിന് രാജാവ് അനുമതി നല്‍കുകയായിരുന്നു. ഒട്ടോമന്‍ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന പീരങ്കി പിന്നീട് ചില ഭരണ, സാങ്കേതിക കാരണങ്ങളാല്‍ ഉപയോഗിക്കാതാവുകയായിരുന്നു. മദീനയില്‍ ഇത്തരം രണ്ട് പീരങ്കികളാണുള്ളത് . പ്രവാചകന്റെ പള്ളിയില്‍ നിന്നും 500 മീറ്റര്‍ അകലെ സല് മൗണ്ടിന് മുകളിലാണ് ഒരെണ്ണം സ്ഥാപിച്ചിരിക്കുന്നത്. രണ്ടാമത്തേത് സമീപ പ്രദേശമായ ഖുബാ പരിസരത്തെ ടര്‍ക്കിഷ് കോട്ടയ്ക്കുള്ളിലുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."