കലക്ടറുടെ പരാതിപരിഹാര വേദി ഇന്ന്
തിരുവനന്തപുരം: വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തര തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ വിഭാവനം ചെയ്ത പരാതിപരിഹാര വേദി ഇന്ന് നടക്കും. തിരുവനന്തപുരം താലൂക്കിലെ 31 വില്ലേജുകള്‍ കേന്ദ്രീകരിച്ചുള്ള പരാതികളാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിഗണിക്കുക. താലൂക്കിലെ പൊതുജനങ്ങള്‍ക്ക് വേദിയില്‍ നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
രാവിലെ 10 മണിക്ക് പഞ്ചായത്ത് അസോസിയേഷന് ഹാളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷനാകും. ഓരോ വകുപ്പുകള്‍ക്കും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഈ കൗണ്ടറുകളില്‍ വച്ചുതന്നെ പരമാവധി പരാതികള്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."