രാജവംശത്തിന്റെ പ്രൗഢി വിളിച്ചോതി മൈസൂരു രാജാവ് വിവാഹിതനായി
മൈസൂരു: രാജവംശത്തിന്റെ പ്രൗഢിയ്ക്കൊത്ത് രാജാവിന്റെ വിവാഹം മൈസൂരുവിന്റെ ചരിത്രത്തില്‍ പുതിയൊരു ചരിത്രം കുറിച്ചു. മൈസൂരു രാജാവ് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡെയാറും രാജസ്ഥാനിലെ രാജകുടുംബാംഗം തൃഷിക കുമാരി സിങും തമ്മിലുള്ള വിവാഹം മൈസൂരുവിന്റെ ചരിത്രത്തില്‍ മറ്റൊരു സംഭവമായി.
വോഡെയാര്‍ രാജവംശത്തിന്റെ കൊട്ടാരമായ അംബവിലാസ് പാലസിലാണ് വിവാഹം നടന്നത്. രാജസ്ഥാനിലെ ദുംഗര്‍പൂര്‍ രാജവംശത്തിലെ ഹര്‍ഷ വര്ധന് സിങിന്റേയും മഹേശ്വരി കുമാരിയുടേയും മകളാണ് തൃഷിക. വിവാഹ മണ്ഡപത്തില്‍ രാവിലെ 9.05നും 9.35നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നടന്നത്. വിവാഹത്തിനോടനുബന്ധിച്ച ചടങ്ങുകള്‍ ഇക്കഴിഞ്ഞ 24ന് തുടങ്ങിയിരുന്നു.
വധുവിന്റെ എണ്ണ തേച്ചുകുളി, പാദപൂജ എന്നിവ ശനിയാഴ്ച നടന്നിരുന്നു. രാജവംശത്തിന്റെ പരമ്പരാഗത ആചാരപ്രകാരമായിരുന്നു വിവാഹം. രാജഗുരു വാഗീശ ബ്രഹ്മതന്ദ്ര സ്വതന്ത്ര സ്വാമിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."