യുവതലമുറയ്ക്ക് ഭാവിയുറപ്പാക്കാന്‍ ആസൂത്രണ രീതിശാസ്ത്രം ആവശ്യം: മന്ത്രി യുവജനകമ്മിഷന്‍
തിരുവനന്തപുരം: യുവതലമുറയ്ക്ക് ഭാവിയുറപ്പാക്കാന്‍ ആസൂത്രണ രീതിശാസ്ത്രം ആവശ്യമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ യുവജന കമ്മീഷന്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ ശില്‍പ്പശാലയുടെ സമാപന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങള്‍ക്കും രാജ്യത്തിനും ഭാവിയുണ്ടെന്ന യാഥാര്‍ഥ്യം സാര്‍ഥകമാകണമെങ്കില്‍ ചിട്ടയോടുള്ള പ്രവര്‍ത്തനം ആവശ്യമാണ്. രാജ്യത്തിന്റെ വിഭവം കൃത്യമായി ഉപയോഗിക്കാന്‍ ആസൂത്രണ പ്രത്യയ ശാസ്ത്രവും കൊണ്ടുവരേണ്ടതുണ്ട്.ഇന്ത്യയുടെയും യുവാക്കളുടെയും സാധ്യതകള്‍ അനന്തമാണ്. എന്നാല്‍ എന്തൊക്കെയാണ് വിഭവങ്ങള്‍ എന്ന് തിരിച്ചറിയണം. ഈ തിരിച്ചറിവ് യുവതലമുറയില്‍ ഉണ്ടാക്കിയെടുത്തെങ്കില്‍ മാത്രമേ പുരോഗതിയും വികസനവും ഭാവിയും ഉണ്ടാവുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
യുവാക്കളിലെ കര്‍മ്മശേഷി വളരണമെങ്കില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് അനുസൃതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ പ്രഭാഷണം നടത്തിയ ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ കേരളത്തിന്റെ സമസ്ത മേഖലയിലും സമ്പൂര്‍ണ്ണ വികസനം സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മുന്നോട്ടുള്ള പ്രയാണത്തില്‍ ഭൂതവും വര്‍ത്തമാനവും പഠനവിധേയമാക്കിയാല്‍ മാത്രമേ ഭാവി ഭാസുരമാക്കാന്‍ കഴിയുകയുള്ളുവെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.
ഇന്നലെകളിലെ നന്മകള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. നാടിനെ പിന്നോട്ടടിക്കുന്ന ചിന്താഗതികളില്‍ മാറ്റം വരണം. പുരോഗമനം അവകാശപ്പെടുന്നുണ്ടെങ്കിലും മാനസികമായി സങ്കുചിതത്വം പുലര്‍ത്തിപ്പോരുന്ന പ്രവണതയാണ് സമൂഹത്തില്‍ പലയിടത്തും കാണുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അധ്യക്ഷയായിരുന്നു.മാധ്യമപ്രവര്‍ത്തകന്‍ ബാലഗോപാല്‍ വിഷയാവതരണം നടത്തി.
കമ്മീഷനംഗങ്ങളായ ടിന്റു സ്റ്റീഫന്‍, ആര്‍.ആര്‍.സഞ്ജയ്കുമാര്‍, സെക്രട്ടറി പി.പി.സജിത എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."