ബാങ്കുകളില്‍ 29743 കോടിയുടെ നിക്ഷേപം: ജില്ലാ ബാങ്കിങ് അവലോകന സമിതി
പാലക്കാട്: ജില്ലയിലെ ബാങ്കുകളില്‍ 29743 കോടിയുടെ നിക്ഷേപമുണ്ടെന്ന് കുന്നത്തൂര്‍മേട് ഹോട്ടല്‍ നളന്ദ ഇന്നില്‍ നടന്ന ജില്ലാതല ബാങ്കിങ് അവലോകനസമിതി(2016 ഒക്ടോബര്‍- ഡിസംബര്‍ 31) യോഗത്തില്‍ വിലയിരുത്തി.
2015 ഡിസംബറില്‍ 24175.31 കോടി ആയിരുന്നു മൊത്തം ബാങ്കുകളിലെ നിക്ഷേപം. 5568 കോടിയുടെ വര്‍ധനവാണ് (23 ശതമാനം) നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നത്. വിവിധ മേഖലകളിലായി 18,764 കോടിയുടെ വായ്പാ വിതരണമാണ് 2016 ഒക്ടോബര്‍- ഡിസംബര്‍ 31 വരെയുളള കാലയളവില്‍ നടന്നിരിക്കുന്നത്.
2015-ല്‍ അത് 16964 കോടിയായിരുന്നു. കൃഷി, വിദ്യഭ്യാസം, ഭവനം, ഇടത്തരം-ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട പ്രഥമ പരിഗണനാ മേഖലകള്‍ക്കായി 12218 കോടിയുടെ വായ്പാ വിതരണം നടന്നു. ഇതില്‍ കാര്‍ഷികമേഖലക്കായി 2671 കോടി, ഭവനവായ്പയായി 573 കോടി, വിദ്യാഭ്യാസ വായ്പയായി 53 കോടിയും, ഇടത്തരം-ചെറുകിട സംരംഭങ്ങള്‍ക്കായി 712 കോടിയും ഈ കാലയളവില്‍ ബാങ്കുകള്‍ വായ്പയായി വിതരണം ചെയ്തു. 84631 കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 761.23 കോടി വിതരണം നടത്തിയിട്ടുണ്ട്്. 1251 സ്വയം സഹായസംഘങ്ങള്‍ക്കായി 17.14 കോടിയും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായി 5873 കോടിയും വിതരണം ചെയ്തു. യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ യു. നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് റീജനല്‍ മാനേജര്‍ കെ.എ. സിന്ധു, നബാര്‍ഡ് ഡി.ഡി.എം. രമേഷ് വേണുഗോപാല്‍, ആര്‍.ബി.ഐ എല്‍.ഡി.എ ഹാഷിന്‍ ഫ്രാന്‍സിസ് ചിറമേല്‍, ലീഡ് ബാങ്ക് ജില്ലാ ഡിവിഷന്‍ മാനേജര്‍ ജോസഫ് സാം, ലീഡ് ബാങ്ക് ഓഫിസ് മാനേജര്‍ ഇ. പഴനിമല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."