കോട്ടക്കല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ മോഷണം; വിഗ്രഹം കവര്‍ന്നു
കോട്ടക്കല്‍: കൈപ്പള്ളിക്കുണ്ട് ചെട്ടിയാംതൊടി സുബ്രഹ്മണ്യ ക്ഷേത്രത്തിലിന്റെ വാതില്‍ തകര്‍ത്ത് വിഗ്രഹം കവര്‍ന്നു. ബുധനാഴ്ച രാവിലെ 5.30ന് ക്ഷേത്രം ശാന്തി ക്ഷേത്രം തുറക്കാന്‍ വന്നപ്പോഴാണ് വാതില്‍ തകര്‍ത്ത് ഉള്ളിലേക്ക് മറിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. 2.5 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം ആണ് കവര്‍ന്നിരിക്കുന്നത്. ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ പൂട്ടുപൊളിച്ച് വിഗ്രഹത്തിലെ പ്രഭാമണ്ഡലം, ശൂലം എന്നിവ പുറത്ത് തറയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇതേ ക്ഷേത്രത്തില്‍ ഇതിന് മുമ്പ് രണ്ട് തവണ കളവ് നടന്നിട്ടുണ്ട്. കുറുന്തല മാനുണ്ണി ശര്‍മയാണ് ക്ഷേത്രത്തിലെ തന്ത്രിയും ശാന്തിയും.
ഇവരുടെ തറവാട്ട് വക ക്ഷേത്രമായ ഇവിടെ പതിനഞ്ച് വര്‍ഷം മുമ്പ് പുതുക്കി പണിതു പുനപ്രതിഷ്ഠ നടത്തിയതാണ്. രണ്ട് നേരം ഇവിടെ പൂജ നടക്കാറുണ്ട്. കുറുന്തല വാസുവിന്റെ പരാതി പ്രകാരം കോട്ടക്കല്‍ പൊലിസ് എത്തി അന്വേഷണം ആരംഭിച്ചു. മലപ്പുറത്തു നിന്ന് വിരലടയാള വിദഗ്ദരെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."