പൊന്നാനി നഗരസഭയും ആര്‍.ടി.ഒ ഓഫിസും കൈകോര്‍ത്തു ഭിന്നശേഷിക്കാര്‍ ലേണിങ് ടെസ്റ്റ് കടന്നു
പൊന്നാനി: ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് കൈതാങ്ങാവുകയാണ് പൊന്നാനി നഗരസഭ. ഭിന്നശേഷിക്കാര്‍ക്കായുള്ള സൗജന്യ മുച്ചക്ര വാഹനത്തിന്റെ ലൈസന്‍സിന്റെ ലേണിങ് ടെസ്റ്റിനെത്തിയ പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്തവരെ മുകളിലെ നിലയില്‍ എത്തിച്ചാണ് നഗരസഭയും ആര്‍.ടി ഓഫിസും മാതൃകയായത്.
പൊന്നാനി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 30 ഗുണഭോക്താകള്‍ക്കാണ് മുചക്ര മോട്ടോര്‍ വാഹാന വിതരണത്തിനായ് തെരഞ്ഞെടുത്തത്. ഗുണഭോക്താക്കള്‍ക്ക് ലേണിങ് ടെസ്റ്റിനു വേണ്ടി ട്രെയ്‌നിങുകളും സൗകര്യങ്ങളും പൊന്നാനി നഗരസഭ രണ്ടാഴ്ചയായി നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് ആര്‍.ടി. ഓഫിസില്‍ 30 പേര്‍ ലേണിങ് ടെസ്റ്റിനായ് എത്തിയത്.
മുകളിലെ നിലയിലെ ടെസ്റ്റ് നടക്കുന്നിടത്തേക്ക് നഗരസഭാ ടീമംഗങ്ങളും ആര്‍.ടി.ഒ ഓഫിസ് അംഗങ്ങളും കൈതാങ്ങോടെയാണ് ഗുണഭോക്താക്കള്‍ എത്തിയത്.
ടെസ്റ്റിനെത്തിയ 30 പേരും ലേണിങ് പാസ്സായി. ഇവര്‍ക്കുള്ള മുച്ചക്ര വാഹനം ലൈസന്‍സ് കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി പറഞ്ഞു. 23 ലക്ഷം രൂപയാണ് നഗരസഭ ഇതിനായ് നീക്കി വക്കുന്നത്.
ലേണിങ് കാംപിലേക്ക് വരുന്നവരെ സഹായിക്കുന്നതിന് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.ഒ ഷംസു, കൗണ്‍സിലര്‍ നാസര്‍ പതിയോടത്ത്, ജോയിന്റ് ആര്‍.ടി.ഒ നിസാര്‍, എം.വി.ഐമാരായ ഫെനില്‍ , ശ്രീജേഷ്, രാമചന്ദ്രന്‍ പൊതു പ്രവര്‍ത്തകരായ എം നാസര്‍, എം.ഫസലു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."