HOME
DETAILS
MAL
അവിശ്വാസ പ്രമേയത്തിന് മുന്‍പ് സ്ഥിരംസമിതി ചെയര്മാന് രാജിവച്ചു
backup
May 22 2018 | 04:05 AM
കൊണ്ടോട്ടി: നഗരസഭയില്‍ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുന്‍പ് നഗരസഭ വികസന സ്ഥിരംസമിതി ചെയര്മാന് രാജിവച്ചു. ഇടതു മുന്നണിയിലെ അഡ്വ.കെ.കെ അബ്ദുസമദ് ആണ് ഇന്നലെ രാവിലെ രാജിവച്ചത്.
മതേതരമുന്നണിയില്നിന്ന് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തതിന്റെ തുടര്‍ച്ചയായാണ് വികസനസമിതിയിലും മാറ്റങ്ങളുണ്ടായത്. വികസന സമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും ചെയര്മാന് രാജിവച്ചിരുന്നില്ല. തുടര്‍ന്നാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിലേക്ക് കടന്നത്.
അവിശ്വാസ പ്രമേയം ഇന്നലെ രാവിലെ 11ന് ചര്‍ച്ച ചെയ്യാനിരിക്കെ 10.45ഓടെ രാജിവയ്ക്കുകയായിരുന്നു. ഒരു മാസത്തിനകം പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും. ആറ് വികസനസമിതികളില്‍ യു.ഡി.എഫിന് അഞ്ചിലും ഇടതുപക്ഷത്തിന് ഒന്നിലുമാണ് ഭൂരിപക്ഷമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."