മൂല്യങ്ങള്‍ മുറുകെപിടിക്കണം: അബ്ദുറഹ്മാന്‍ ഫൈസി
കണ്ണൂര്‍: ലോകത്തിന്റെ നിലനില്‍പ്പ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലാണെന്നും അതിനാല്‍ അതു നഷ്ടമാകാതെ സൂക്ഷിച്ച് നിര്‍ത്തല്‍ അനിവാര്യമാണെന്നു സമസ്ത ജില്ലാസെക്രട്ടറി മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി. എസ്.കെ.എസ്.എസ്.എഫ് സഹചാരി ജില്ലാകമ്മിറ്റി താണയില്‍ നടത്തുന്ന എട്ടുദിന റമദാന്‍ പ്രഭാഷണത്തിന്റെ രണ്ടാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അത്യാധുനിക കണ്ടുപിടുത്തങ്ങള്‍ ലോകത്ത് വ്യാപിക്കുമ്പോഴും മനുഷ്യര്‍ പരസ്പരം അകലുന്നതും ശത്രുതയോടെ പെരുമാറുന്നതും അത്യന്തം ഗുരുതരമാണ്. ധാര്‍മികതയെ മുറുകെപിടിക്കുന്ന സമൂഹത്തിനു മാത്രമേ യഥാര്‍ഥ പുരോഗതി സാധ്യമാകൂവെന്നും പൂര്‍വികരുടെ പാത പിന്തുടര്‍ന്നാല്‍ സമാധാനം സാധ്യമാകുമെന്നും അബ്ദുറഹ്മാന്‍ ഫൈസി പറഞ്ഞു.
ഷഹീര്‍ പാപ്പിനിശ്ശേരി അധ്യക്ഷനായി. ഇബ്രാഹിം ബാഖവി പൊന്ന്യം, ബഷീര്‍ ഫൈസി മാണിയൂര്‍, ബഷീര്‍ അസ്അദി നമ്പ്രം, മുഹമ്മദ് രാമന്തളി, അഷ്‌റഫ് ബംഗാളിമൊഹല്ല, കെ.പി മുഹമ്മദ്, ഷുക്കൂര്‍ ഫൈസി പുഷ്പഗിരി, അസ്‌ലം പടപ്പേങ്ങാട്, എം.കെ.പി മുഹമ്മദ്, ജലീല്‍ ഹസനി കുപ്പം, ഷബീര്‍ പുഞ്ചക്കാട് സംസാരിച്ചു.
ഇന്നലെ 'വിശ്വാസിയുടെ ദിനരാത്രികള്‍' എന്ന വിഷയം റഹ്മത്തുല്ല ഖാസിമി മൂത്തോടം അവതരിപ്പിച്ചു. ഇന്നത്തെ പ്രഭാഷണ പരിപാടി രാവിലെ 8.30ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്യും.
'കേരളീയ മുസ്‌ലിം പാരമ്പര്യം' എന്ന വിഷയത്തില്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."